താൾ:Sarada.djvu/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


വൈ:- നീ എന്താണ് പറയുന്നത്. അതൊന്നും വയ്യ. നീ അവിടുത്തെ സ്ഥിതി അറിക ഇല്ല. അതുകൊണ്ട് വല്ലതും പറയുന്നതാണ്

ശ:-ഏടത്തിലെ സ്ഥിതി ഏതെങ്കിലുമായ്യോട്ടെ നിങ്ങളെ ആരും കാണാഞ്ഞാൽ പോരെ.

വൈ :- നിണക്ക് ഇപ്പോൾ അങ്ങിനെ എല്ലാം തോന്നും നിന്റെ ചെറുപ്പം തോന്നിക്കുന്നതാണ്.

ശ :- ഇപ്പോഴും എപ്പോഴും അങ്ങിനെതന്നെ തോന്നും. പോട്ടെ നിങ്ങൾക്ക് ഇത്ര ഭീരുത്വമുണ്ടെങ്കൽ നിങ്ങൾ വരേണ്ട. എടത്തിലേക്കു വഴി നേരെ ഈ വഴി തന്നെയാണല്ലൊ. ആതു നിശ്ചയംതന്നെയല്ലേ.

വൈ :- നിശ്ചയം. ഇതേവഴി നൂലിട്ടതുപോലെ ഈ ഒരു ഒറ്റ വഴി തന്നെ. ശങ്കരൻ നാളെ മടങ്ങുമല്ലോ. ഞാൻ നാലുനാഴിക വെളിച്ചായാൽ ഇവിടെവന്നു ശങ്കരൻ വരുന്നതുവരെ ഇവിടെത്തന്നെ ഇരിക്കാം.

ശ :- ഞാൻ മടങ്ങുന്ന സമയം എനിക്ക് ഇപ്പോൾ നിശ്ചയിക്കാൻ പാടില്ല. ഞാൻ മടങ്ങിവരുമ്പോൾ നിങ്ങളെ ഇവിടെ കണ്ടില്ലെങ്കിൽ ഞാൻ നേരെ തീവണ്ടിസ്റ്റേഷനിലേക്കു നടക്കും.

വൈ :- നല്ല ശിക്ഷ. എന്നെ കൂടാതെയോ.

ശ :- നിങ്ങളെ കണ്ടില്ലെങ്കിൽ അങ്ങനെ തന്നെ. എനിക്കു നിങ്ങളെ കാത്തു താമസിപ്പാൻ സാധിക്കയില്ല.

എന്നും പറഞ്ഞു ശങ്കരൻ വേഗം നടന്നു. ആദ്യം കണ്ടതുമുതൽ ശങ്കരന് ഈ പട്ടരെ വെറുപ്പും പുച്ഛവുമാണ് ഉണ്ടായിരുന്നത്. എന്നാൽ സമർത്ഥനായ ശങ്കരൻ തന്റെ ഈ അഭിപ്രായത്തെ ആരെയും ഇതുവരെ അറിയിച്ചിട്ടില്ല.

"ഈശ്വരാ ! പൂഞ്ചോലക്കര അച്ചൻ ഈ അധികപ്രസംഗി ചെക്കന്റെ തലമണ്ട അടിച്ചുപൊളിച്ചു വിടണേ." എന്ന് ഉള്ളിൽ പ്രാർത്ഥിച്ചുകൊണ്ട് വൈത്തിപ്പട്ടര് അയാളുടെ ബന്ധുവിന്റെ ഗൃഹത്തിലേക്കും പോയി.

ശങ്കരനെക്കുറിച്ച് ഇതനുമുമ്പ് അവിടവിടെ പ്രസ്താവം ചെയ്തിട്ടുള്ളതിൽ നിന്ന് ഇവന്റെ സ്ഥിതിയെക്കുറിച്ച് എന്റെ വായനക്കാർ സാമാന്യം എല്ലാം ഗ്രഹിച്ചിരിക്കും. ശങ്കരൻ കാഴ്ചയിൽ മന്മഥോപമനായ സുന്ദരനും അതിബുദ്ധിസാമർത്ഥ്യമുള്ള ഒരു കുട്ടിയും ആയിരുന്നു. സ്വരാജ്യമായ തിരുവനന്തപുരത്തിൽ ഒരു ധനപുഷ്ടിയുള്ള

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/25&oldid=169828" എന്ന താളിൽനിന്ന് ശേഖരിച്ചത്