Jump to content

താൾ:Sarada.djvu/156

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇപ്പോൾ ഈ പ്രത്യേക നിവൃത്തി ആക്ട് എങ്ങിനെ ഇതിൽ ചാടി വന്നു.

കാ :- അതെ , അങ്ങിനെ തന്നെയാണ് നോട്ടീസ്സിന്റെ അർത്ഥം. എന്നാൽ നോട്ടീസ്സ് "അവകാശങ്ങളെ സ്ഥാപിച്ചുകിട്ടുവാൻ" എന്നു ഒരു വാചകം ഉള്ളതിനാൽ

രാ :- അസംബന്ധമായി എന്തെങ്കിലും സംസാരിക്കേണ്ട. സ്ഥാപന എന്നൊരു വാക്ക് ഒരു അന്യായ ഹർജിയിൽ എഴുതിയാൽ ആ അന്യായഹർജിയിൽ കാണിക്കുന്ന നിവൃത്തി സ്ഥാപനമായി പോവുമോ ? എന്താണ് കണ്ടന്മാമൻ ഇങ്ങിനെ എല്ലാം പറയുന്നത്.

കണ്ടന്മേനോൻ എന്തെങ്കിലും ഒരു സംഗതി പിടിച്ചു വ്യവഹാരങ്ങളെപ്പറ്റി ദുസ്തർക്കം ചെയ്വാൻ വളരെ മനസ്സുള്ള ആളാണല്ലോ.

ക :- ഞങ്ങൾക്ക് ഇങ്കരീസ്സു് അറിഞ്ഞുകൂടാ. അതിരിക്കട്ടെ, എന്നാലും ഞങ്ങൾ ചോദിക്കുന്ന ചോദ്യങ്ങൾക്കു നിങ്ങൾ മുഴുവൻ ഉത്തരം പറഞ്ഞു മടക്കീട്ടു വേണം നിങ്ങളുടെ അഭിപ്രായപ്രകാരം ഞങ്ങളെക്കൊണ്ടു നടത്തിക്കുവാൻ. സ്ഥാപനയ്ക്കുള്ള വ്യവഹാരമല്ലേ ഇത് , എന്നു ഒരു സംശയം. ആക്ട് ഇവിടെ ഉണ്ടോ ?

രാ :- ഈ വ്യവഹാരം ഒരു സാധാരണവ്യവഹാരമാണ്. ചിലവിനു വാങ്ങി കിട്ടുവാൻ ഉള്ള ഒരു വ്യവഹാരം. അതിനു് "റില്ലി ആക്ടുമായി" യാതൊരു സംബന്ധവും ഇല്ല.

ക :- അപ്പോൾ ഈ 'സ്ഥാപിച്ചുകിട്ടുവാൻ'എന്ന് എഴുതിയതോ ?

രാ :- എന്താണ് അങ്ങിനെ എഴുതിയതുകൊണ്ട് ?

ക :- അവിടെയാണ് കുറച്ചു വൈഷമ്യം. ഈ കുട്ടി കല്യാണി അമ്മയുടെ മകളാണെന്നും പിന്നെ ആ അമ്മ പൂഞ്ചോലക്കര എടത്തിൽ ജനിച്ചു വളർന്നതാണെന്നും അല്ലേ സ്ഥാപിക്കേണ്ടത്. സ്ഥാപനവ്യവഹാരമായില്ലേ ഇത് ? അതാണ് ഒരു സംസയം. "സ്ഥാപന ആക്ട് "ഈ വക വ്യവഹാരങ്ങളെ കുറിച്ചു എന്തു പറയുന്നു. ഈ "പ്രത്യേക നിവൃത്തി ആക്ട് "ഇവിടെ ഉണ്ടോ. അതുണ്ടെങ്കിൽ ഒന്നു കണ്ടാൽ കൊള്ളാം.

രാ :- (കുറെ ദേഷ്യത്തോടുകൂടി) "ആക്ട് ഇവിടെ ഉണ്ട് . അതു ഇംഗ്ലീഷിൽ അണ്."

ക :- അതു തർജ്ജമയായി ഒന്നു പറഞ്ഞു കേൾപ്പിക്കാമോ ?

രാ :- എനിക്കു ഇപ്പോൾ ആ പുസ്തകം തർജ്ജമയായി പറവാൻ വയ്യ. പുസ്തകം വേണമെങ്കിൽ തരാം. ആരെക്കൊണ്ടെങ്കിലും തർജ്ജമയാക്കിച്ചു നോക്കിക്കോളു.

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/156&oldid=169793" എന്ന താളിൽനിന്ന് ശേഖരിച്ചത്