താൾ:Sarada.djvu/152

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കച്ചവടക്കാർ, കൃഷിപ്രവൃത്തിക്കാർ, വിദ്യാപരിശ്രമക്കാർ, കൈവേലപ്രവൃത്തിക്കാർ, കൂലിക്കാർ, വ്യഭിചാരവൃന്ദങ്ങൾ മുതലായ അനേകവിധമായ ജനങ്ങളുടെ സാമഗ്ര്യത്താൽ തിങ്ങിവിങ്ങി ഇരിക്കുന്ന ഒരു പട്ടണമാണു് ഇതു്. പലവിധങ്ങളായ ജനങ്ങളുടെ വസതിക്കായിക്കൊണ്ടു പലവിധമായ എടുപ്പുകളോ, ഭവനങ്ങളോ മറ്റു കൗതുകമായുള്ള ചില വെൺമണിമാടക്കൂടമേടങ്ങളോ ഈ പരന്ന വിശാലമായി കിറ്റക്കുന്ന സ്ഥലത്തു എങ്ങും ഏവരും കാണ്മാൻ കഴിയുന്നതാകുന്നു. പ്രഭാതം മുതൽ പ്രഭാതം വരെ ഈ സ്ഥലത്തുള്ള ഒരു ഘോഷം ഇന്നപ്രകാരമായിരുന്നു എന്ന് വാഴാമഗോചരമാണു്. ഈ സ്ഥലത്തിന്റെ അതിപ്രൗഢമതയേയും ഔന്നത്യത്തേയും മാഹാത്മ്യത്തേയും അറിഞ്ഞിട്ടോ എന്നു തോന്നും ഇവിടെയുള്ള ശ്രീരാമസ്വാമിയുടെ ക്ഷേത്രത്തിന്റെ പരിണാമഹീനമായ വിശേഷത. നാലുപുറവും അഞ്ചാറാൾ ഉയരം, അതിഭംഗിയായി കെട്ടി ഉയർത്തിയിരിക്കുന്ന ക്ഷേത്രത്തിന്റ് കൺമതിലുകളും ആ കൺമതിലുകൾ തന്നെ കെട്ടി ഉയർത്തപ്പെട്ടിട്ടുള്ള ഉയർന്നു നിൽക്കുന്നതായ സ്ഥലത്തേയും പറ്റി എന്താണ് ഞാൻ പറയേണ്ടതു്. ഒരു രണ്ടുമൈൽ ദൂരം എങ്ങും കാണ്മാൻ തക്കതും കുറെ ഉയർന്നതുമായ ഒരു സ്ഥലത്തിൽ ഒരു മനുഷ്യൻ നിന്നു് ഈ പട്ടണത്തിലേക്കു നോക്കിയാൽ ജനസമുദായത്തിനാൽ തിങ്ങി വിങ്ങി നിൽക്കുന്ന ഭവനങ്ങളുടെ മദ്ധ്യത്തിൽ ഈ ക്ഷേത്രം അനേകവിധമായ ചെറുവക നവരത്നങ്ങളെക്കൊണ്ടു പതിക്കപ്പെട്ടിട്ടുള്ള ഒരു മോതിരത്തിന്റെ മദ്ധ്യത്തിൽ നിൽക്കുന്ന മഹത്തായി ഉജ്ജ്വലത്തായ ഒരു നായകമണി എന്നു സങ്കല്പിക്കപ്പെടാവുന്ന വെഡൂര്യമോ വൈരക്കല്ലോ ആണെന്നു നിശ്ചയമായി ഉപമിക്കപ്പെടും. ഈ ക്ഷേത്രത്തിന്റെ കിഴക്കുപടിഞ്ഞാറു ഭാഗങ്ങളിൽ വളരെ ഉയർന്നു പരന്നു നിൽക്കുന്ന രണ്ടു ഗോപുരങ്ങൾ ഉണ്ടായിരുന്നു. ആ ഗോപുരങ്ങളിൽനിന്നു് കീഴ്‌ഭാഗത്തേക്കുള്ള കരിങ്കൽപടവുകൾ കിഴക്കും പടിഞ്ഞാറും കെട്ടി വരിവരിയായി താഴ്ത്തീട്ടുള്ളതിന്റെ ഒരു ഭംഗി അവിടെയുള്ള രണ്ടു ചിറകളുടെ മനോരമ്യമായ കിടപ്പിനാലല്ലാതെ മറ്റൊന്നുകൊണ്ടും ജയിക്കപ്പെടുമോ എന്നു സംശയിക്കുന്നു. ഈ ക്ഷേത്രത്തിന്റെ കിഴക്കും പടിഞ്ഞാറും ഉള്ളതായ ഈ ചിറകളുടെ വിസ്തീർണ്ണവും വിശാലതയും അതിലുള്ള ജലത്തിന്റെ സ്വച്ഛതയും നിമ്മലത്വവും കണ്ടാൽ അത്ര അധികം ജനങ്ങൾ അതിൽ കുളിച്ചിട്ടുകൂടി വെള്ളത്തിന്നു യാതൊരു മലിനതയോ അശുദ്ധിയോ കാഴ്ചക്കു വല്ല ദുസ്സഹത്വമോ ഗന്ധവൈപ

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/152&oldid=169789" എന്ന താളിൽനിന്ന് ശേഖരിച്ചത്