താൾ:Sarada.djvu/151

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പത്താം അദ്ധ്യായം

പൂഞ്ചോലക്കര എടവും ഉദയന്തളി രാമവർമ്മൻ തിരുമുല്പാട്ടിലെ കോവിലകവും മറ്റു് ഇതിൽ പറയപ്പെടുന്ന വൈത്തിപ്പട്ടരു്, കണ്ടന്മേനോൻ മുതലായവരുടെ വസതിയും ഒരേ ജില്ലയിൽ എന്നു മുമ്പു് പേർ അറിയപ്പെട്ടിരുന്ന പ്രകാരമുള്ള ഒരേ ഡിസ്ത്രിക്ടിൽ ആയിരുന്നു. ആ ഡിസ്ത്രിക്ട് മുഴുവനും ഒർളേ ഡിസ്ത്രിക്ട് ജഡ്ജിയുടെ സിവിലും ക്രമിനാലും അധികാരങ്ങൾക്കു കീഴടങ്ങപ്പെട്ടതായിരുന്നു. എന്നാൽ ഈ ഡിസ്ത്രിക്ടിന്റെ വലിപ്പം നിമിത്തം രണ്ടായിരത്തി അഞ്ഞൂറു ഉറുപ്പികക്കു മീതെ സലയായുള്ള എല്ലാവക സിവിൽ ആദ്യവ്യവഹാരങ്ങൾ ഡിസ്ത്രിക്ട് ജഡ്ജി അയക്കുന്ന അപ്പീലുകൾ, അമ്പതു ഉറുപ്പികക്കുമീതെയുള്ള എല്ലാ സ്മാൾക്ലാസ്സ് വ്യവഹാരങ്ങൾ ഇതുകളേയും മറ്റും തീർച്ചപ്പെടുത്തുവാനായി ഒരു സവോഡിനേറ്റു ജഡ്ജികൂടെ ഉണ്ടായിരുന്നു. ഈ ഡിസ്ത്രിക്ട് ആറ് മുൻസിപ്പുമാരുടെ അധികാരത്തിൽ കീഴിൽ വിഭജിക്കപ്പെട്ടിരുന്നു. ഇതിൽ ഒരു മുനിസിപ്പിന്റെ അധികാര അതിർത്തിയിൽ ഉൾപ്പെട്ടിട്ടുതന്നെയാണു നമ്മുടെ പൂഞ്ചോലക്കര എടവും രാമവർമ്മൻ തിരുംല്പാട്ടിലെ കോവിലകവും കിടന്നിരുന്നതു്. അതിന്നു ആ ജില്ലയുടെ കസബസ്റ്റേഷൻ എന്നു് ജനങ്ങൾ പറഞ്ഞുവന്നു. ഈ ജില്ല എന്ന ഡിസ്ത്രിക്ട്കോർട്ടും സബോർഡിനേറ്റ് ജഡ്ജിയുടെ കോർട്ടും കസബാ മുനിസിപ്പുകോർട്ടും സ്ഥിതി ചെയ്യുന്നതു് ഒരേ മതിൽകൊണ്ടു് ചുറ്റപ്പെട്ടിട്ടുള്ള വിശാലമായ ഒരു സ്ഥലത്തായിരുന്നു.

കോടതിയിലെ ജഡ്ജിമാർ, കോടതിയിലുള്ള ഉദ്യോഗസ്ഥന്മാർ, വക്കീലന്മാർ, വക്കീലന്മാരുടെ കീഴുദ്യോഗമായിരിക്കുന്നവർ, അവരുടെ കീഴ്‌ശ്രമക്കാർ, വ്യവഹാരകാര്യസ്ഥന്മാർ, നാട്ടുകാര്യസ്ഥന്മാർ

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/151&oldid=169788" എന്ന താളിൽനിന്ന് ശേഖരിച്ചത്