താൾ:Sarada.djvu/142

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എന്ന് പൂഞ്ചോലക്കര ഒന്നാം കാര്യസ്ഥൻ, "പൂമഠത്തിൽ ഗോവിന്ദനെന്ന ശങ്കുനമ്പി."

തിരുമുല്പാട്:- ഓ, ഇതു ശുദ്ധ കളവു്. ഇങ്ങിനെ കളവു് എഴുതിയാൽ ആരു ബഹുമാനിക്കും? ഇവിടത്തെ ജാതി പോവുന്നതിന് അച്ചനു വലിയ സങ്കടം ഇല്ലെ. ആ മഹാപാപി, ചണ്ഡാളൻ, കരിമ്പോത്തു് എന്റെ ജാതി കളയാൻ ഒരു നീചജാതി സ്ത്രീയെക്കൊണ്ട് ഗർഭത്തിന്റെ ചിലവുവാങ്ങികൊടുപ്പാൻ കള്ള അന്യായം കൊടുപ്പിച്ചില്ലേ. അപ്പോൾ ഇവിടുത്തെ ജാതി പോവുന്നതിന് സങ്കടം ഇല്ലേ. കണ്ടാ ആ എഴുത്തു് കീറി ചുടു്.

ക:- വരട്ടെ, വരട്ടെ. ബദ്ധപ്പെടേണ്ട. ബദ്ധപ്പെടേണ്ട. ഇത് അസാരം ആലോചിക്കേണ്ട കാർയ്യമാണു്. അവർക്കു നല്ല സൂക്ഷ്മം കിട്ടാതെ ഈ വക എഴുതാൻ ഒരിക്കലും പാടുണ്ടോ. സ്ഹീനൽകോർട്ടുപ്രകാരം ഇല്ലാത്ത കാർയ്യത്തെപ്പറ്റി ഇങ്ങിനെ എഴുതുന്നാൾ ചങ്ങലയിലായി പോവുമല്ലോ.

"സ്ഫീനൽകോർട്ട്" എന്നു് ഇയ്യാൾ പറഞ്ഞതു് "പീനൽകോഡ് "എന്ന ശിക്ഷാനിയമത്തെക്കുറിച്ചാണു്. സാധാരണ ഇംഗ്ലീഷ് അറിഞ്ഞുകൂടാത്ത ആളുകൾ ഇംഗ്ലീഷ് ബുക്കുകളുടെ പേരുകൾ മലയാളത്തിൽ ഉച്ചരിക്കുന്നതുപോലെതന്നെ ഉച്ചരിച്ചാൽ തന്റെ അവസ്ഥയ്ക്കു പോരെന്നുള്ള വിചാരത്തിന്മേലും ഇംഗ്ലീഷിൽ പ എന്ന അക്ഷരമില്ലെന്നും ആ അക്ഷരത്തിനു പകരം "എഫ്" 'F' എന്ന അക്ഷരം മാത്രമേ ഉള്ളു എന്നും ചിലർ ധരിച്ചിരിക്കുന്നതുപോലെ ഉള്ള ധാരണയിന്മേലും ആണു് കണ്ടന്മേനോൻ പീനൽ കോഡിനെ "സ്ഫീനൽ കോർട്ട്" എന്നു പറഞ്ഞതു്.

ക:- പിന്നെ അതുകൂടാതെ നുമ്മൾക്കു് ഇതിൽ ഒരു വ്യവഹാരകാരണം കിട്ടീട്ടുണ്ടല്ലോ. വ്യവഹാരം കൊടുക്കണം. മാനനഷ്ടത്തിന്നു നല്ല സല കൂട്ടിക്കൊടുക്കണം. രണ്ടു വ്യവഹാരങ്ങൾ ഒന്നായി ഫയലാവട്ടെ. ഈ എഴുത്തു് ഒരിക്കലും നശിപ്പിക്കരുതു്. ഈ ഏഴുത്ത് നമുക്കു നല്ലതായി. ഒരു വ്യവഹാരകാരണത്തെ തന്നിരിക്കുന്നു. ഇതു് ഇപ്പോൾ കിട്ടിയതു നുമ്മളുടെ ഒരു ഭാഗ്യമാണു്. 'റില്ലി' ആക്ട് പ്രകാരം നോം ഇപ്പോൾ തെയ്യാറാക്കിയ വ്യവഹാരത്തിനെ ഈ മാനനഷ്ടവ്യവഹാരം വളരെ പിൻതാങ്ങും. രണ്ടു വ്യവഹാരവും കൂടി ഒന്നായി ചെല്ലുമ്പോൾ അച്ചൻ നിശ്ചയമായും ഒന്നു അമ്പരക്കും സംശയമില്ല. പിന്നെ നുമ്മൾക്കു് ഈ രണ്ടു വ്യവഹാരച്ചിലവിനുള്ള പണങ്ങളൊക്കെയും

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/142&oldid=169778" എന്ന താളിൽനിന്ന് ശേഖരിച്ചത്