Jump to content

താൾ:Sarada.djvu/133

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ത്തിനിടയിൽ തന്നെ അച്ചനെ ഭൃത്യന്മാർ വൈത്തിപ്പട്ടരു് എത്തി എന്നുള്ളവിവരം അറിയിച്ചു. അച്ചൻ ബദ്ധപ്പെട്ടു നാമം ഒരു വിധം എല്ലാം ജപിച്ചു എഴുനീറ്റു വൈത്തിപ്പട്ടരേയും കൂടെയുള്ളവനേയും മുകളിലേക്കു വിളിപ്പാൻ കല്പിച്ചു.

അച്ചൻ വേഗത്തിൽ വൈത്തിപ്പട്ടരോടും കൃഷ്ണനോടും അകത്തേക്കു കടക്കാൻ പറഞ്ഞു. അകത്തു കടന്ന ഉടനെ-

അച്ചൻ :- ഇവനോ , നേരുകളെ എല്ലാം നിങ്ങളോട് പറഞ്ഞത് ?

പ :- അതെ ഇവൻ എല്ലാ വിവരങ്ങളേയും ഇവിടെ ബോധിപ്പിക്കും.

കൃ :- ഞാൻ എല്ലാ വിവരവും അങ്ങേക്ക് പോതിപ്പിക്കട്ടെ ?

അ :- പറ കേൾക്കട്ടെ.

കൃ :- ഞാൻ കളവ് ഒന്നും പറയില്ല. നേരേ പറയുള്ളു. എന്നെ തമ്പുരാൻ തിരുമനസ്സുതന്നെ രക്ഷിക്കണം !

അ :- അങ്ങിനെ തന്നെ. വിവരങ്ങൾ എല്ലാം നീ എന്നോട് പറ.

കൃ :- കല്യാണി അമ്മ ഇവിടംവിട്ടു പോകുമ്പോൾ വൈത്തിപ്പട്ടർ സ്വാമിയും ഞാനും കൂടെപ്പോയി. കാശിവരയ്ക്ക് കൂടെ പോയി. കാശിയിൽ ഞങ്ങൾ താമസിച്ചു. അപ്പോഴേക്ക് രാമപിള്ളയെ കണ്ടെത്തി. രാമപിള്ള ഞങ്ങളുടെ കൂടെ താമസമായി. അപ്പോഴേക്ക് വൈത്തിപ്പട്ടർ സ്വാമിക്ക് ദ്യേഷ്യമായി. ഞങ്ങളെ അവിടെ തന്നെ വിട്ടുംവെച്ചു സ്വാമി ഇങ്ങോട്ടു പോന്നു. കല്യാണിഅമ്മ ഉടനെ മരിച്ചുപോയി. രാമപിള്ള കല്യാണി അമ്മയുടെ കയ്യിൽ ഉണ്ടായിരുന്ന പണ്ടങ്ങളും പണവും എല്ലാം കയ്ക്കലാക്കി. എനിക്കു ഒന്നും തന്നില്ല. മടങ്ങിവരാൻ ചിലവും തന്നില്ല. പിന്നെ രാമപിള്ള ഉശാനി ദിക്കിലേക്കു പോയി. ഉശാനിനിന്ന് ഒരു പട്ടാണിച്ചി ജാതിക്കാരത്തി തേവടിസ്ത്രീയുമായിട്ടു് സംസർഗ്ഗമായി. ഒരു കൊല്ലത്തോളം അവടെ ഒന്നിച്ചുതന്നെ താമസിച്ചു. അവർക്ക് ഒരു പെങ്കിടാവ് ഉണ്ടായിരുന്നു. രാമപിള്ളയുടെ സംസർഗ്ഗത്തിന്ന് മുമ്പുതന്നെ പട്ടാണിച്ചിക്ക് ഉണ്ടായ പെൺകിടാവാണ്. ആ പെൺകിടാവ് കണ്ടാൽ നന്നാണ്. വളരെ നന്നാണ്. ഈ പട്ടാണിച്ചി സ്ത്രീ മരിച്ചുപോയി. പിന്നെ ഈ പെൺകിടാവിനെയും കൊണ്ട് ഞങ്ങൾ വടക്കു രാജ്യമെല്ലാം തെണ്ടി. ഞങ്ങളുടെ കൂടെ ഒരു ശങ്കരനുണ്ട്. അയാൾ അപ്പാ വലിയ വികൃതിയാണ്. അയാൾക്ക് ചൂതാട്ടവും റാക്കു കുടിയും ആണ് വേല. ഒരു പത്തുകൊല്ലം ഞങ്ങൾ തെണ്ടിത്തിരിഞ്ഞു നടന്നു. രാമപിള്ളയുടെ കയ്യിലുള്ള മുതൽ മുക്കാലും തീരാറായി. കടം കൊടുത്തിട്ടു കിട്ടാതെയും.

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/133&oldid=169768" എന്ന താളിൽനിന്ന് ശേഖരിച്ചത്