അ:-നിങ്ങൾക്കു ആ ഭക്തിയുണ്ടെന്ന് ഞാൻ ഈയ്യിടെ ചില വിവരങ്ങൾ കേട്ടതിൽ നിശ്ചയിച്ചു.
വൈ:-(കണ്ണുനീർ തുടച്ചും എടത്തൊണ്ട വിറച്ചുംകൊണ്ട്) ദൈവം സത്യസ്വരൂപനാണ്. സത്യംതന്നെയാണു പ്രമാണം എന്നുള്ളത് എനിക്കു നല്ല ബോദ്ധ്യമുണ്ട് എജമാനനെ, സത്യം വിട്ട് ഒന്നും ഞാൻ പ്രവർത്തിക്കയില്ല.
അ:-എന്താണു വൈത്തിപ്പട്ടരെ ഈ ഘോഷങ്ങൾ എല്ലാം കേൾക്കുന്നത്? ഇവിടെ നേരിട്ടു രണ്ടു എഴുത്തുകളായി വരുന്നു. ആരാണ് ഇതെല്ലാം ചെയ്യിപ്പിക്കുന്നത്? എന്താണ് വിവരങ്ങൾ. എല്ലാം കേൾക്കട്ടെ.
വൈ:-എല്ലാ വിവരങ്ങളും ബോധിപ്പിക്കാം. കുറെ സ്വകാര്യമായിട്ടേ ഇപ്പോൾ ബോധിപ്പിപ്പാൻ പാടുള്ളു. ഇവിടെ പുറമെ ആരും ഇല്ലായിരിക്കും.
എന്നു പറഞ്ഞു വൈത്തിപ്പട്ടർ തളത്തിന്റെ ഉമ്മറത്തെ മുറിയിലേക്കു നോക്കിയപ്പോൾ ഒരു പത്തിരുപത് ആളുകൾ ശ്വാസം കഴിക്കുന്ന ഒച്ചകൂടി അടക്കി ചെവികൾ കൂർപ്പിച്ച് വൈത്തിപ്പട്ടരുമായുള്ള അച്ചന്റെ സംഭാഷണം ഒട്ടൊഴിയാതെ കേൾപ്പാൻ ഒളിച്ചു നിൽക്കുന്നതുകണ്ടു. ഉടനെ അച്ചനും മുറിയിലേക്കു നോക്കി. "എന്താണ് ഇവിടെ ആൾക്കൂട്ടം? എല്ലാവരും തഴത്തിറങ്ങി പോവിൻ. അസത്തുക്കൾ. സ്വകാര്യമായി എനിക്കു ഒന്നും സംസാരിക്കാൻ കൂടി വയ്യ. ഇവിടെ" എന്ന് അച്ഛൻ പറഞ്ഞത് കേട്ട് എല്ലാവരും ബദ്ധപ്പെട്ടു താഴത്തിറങ്ങിപ്പോയി. ആ കൂട്ടത്തിൽ രണ്ടു നാല് രസികന്മാർ അച്ഛനും വൈത്തിപ്പട്ടരും വീണ്ടും സംസാരം തുടങ്ങിയപ്പോൾ മടങ്ങി മുമ്പത്തെ സ്ഥാനത്തുതന്നെ പോയിനിന്നു സംഭാഷണം മുഴുവനും കേട്ടതായി വിചാരിപ്പാൻ എടയുണ്ട്.
അ:-(വൈത്തിപ്പട്ടരോട്) വിവരങ്ങൾ എല്ലാം പറയിൻ കേൾക്കട്ടെ.
വൈ:-എല്ലാം കേൾപ്പിക്കാം. എനിക്കു നാളെ അസ്തമനം വരെ എടതരണം. അപ്പോൾ ഞാൻ എല്ലാ വിവരവും വഴിപോലെ അറിയിക്കാം.
അ:-അതെന്തിനാണ്? എല്ലാം ഇപ്പോൾതന്നെ പറയാമല്ലോ?
വൈ:-അങ്ങിനെയല്ല. എനിക്ക് ഒരാളെ ഇവിടുത്തെ മുമ്പാകെ കൊണ്ടുവരാനുണ്ട്. അയാൾക്കാണ് വിവരങ്ങൾ എല്ലാം നിശ്ചയ