താൾ:Sangkalpakaanthi.djvu/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒന്നുമില്ലെങ്കിലു, മേകുവാനുണ്ടെനി-
ക്കെന്നെ നിനക്കെൻ വിനീതോപഹാരമായ്!
മജ്ജീവിതത്തിലെസ്സർവ്വരഹസ്യവു-
മുജ്ജലത്തായ മൽസ്വപ്നസാമ്രാജ്യവും
മാമകഹർഷവിഷാദശതങ്ങളും,
ഹാ, മമ പ്രേമവും-എന്നുവേണ്ടൊ,ക്കെയും
ഞാനെന്നൊരൊന്നിലടക്കി , നിൻകാൽക്കൽവെ-
ച്ചാനന്ദദേ, വന്നെതിരേല്പൂ നിന്നെ ഞാൻ!
കണ്ണീരിൽ മുക്കി ഞാൻ കാഴ്ചവെച്ചീടുന്നൊ-
രെന്നുപഹാരമിതംഗീകരിക്ക നീ !

ആഗസ്റ്റ് , 1936

"https://ml.wikisource.org/w/index.php?title=താൾ:Sangkalpakaanthi.djvu/61&oldid=169674" എന്ന താളിൽനിന്ന് ശേഖരിച്ചത്