താൾ:Sangkalpakaanthi.djvu/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


മഹാരാജകീയകലാശാലയിൽ

മുഗ്ദ്ധവിശാലഹൃദയപ്രതീക്ഷയിൽ
മുഗ്ദ്ധാഭിഷിക്തമായ്ത്തീർന്നൊരെൻ യൗവനം
നിത്യനിരാശയിലാഴ്ത്തി, നിശ്ശബ്ദമാ-
നിസ്തുലസ്വപ്നമകന്നുപോയെങ്കിലും,
ഓർക്കുമ്പൊഴിന്നും പുളകം പൊടിപ്പിത-
പ്പൂക്കാലമെത്തിച്ച പൊന്നോണനാളുകൾ!
ഇല്ല, മറക്കില്ലൊരിക്കലും, നിന്നെ ഞാ-
നുല്ലസൽസൽക്കലാശാലേ, ജയിക്ക നീ!

"https://ml.wikisource.org/w/index.php?title=താൾ:Sangkalpakaanthi.djvu/59&oldid=169671" എന്ന താളിൽനിന്ന് ശേഖരിച്ചത്