താൾ:Sangkalpakaanthi.djvu/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

മുകുരതളിമോപമം നീലിമ മൂടി,യാ
മുകളിൽ മുകിൽ നീങ്ങിത്തെളിഞ്ഞൊരാകാശവും;
അടിയിലഴകുറ്റ പുല്പട്ടിട്ടു മഞ്ഞിനാൽ
സ്ഫടികമണിചിന്നും മരതകഭൂമിയും;
അകലെ വനവസനമുടൽ മൂടവേ,വിണ്മുഖം
മുകരുവതിനുന്നുന്ന കുന്നും മലകളും;
സുരഭിലസുമാകീർണ്ണമായൊരാ വാടിയും
സുരസുദതിമാരൊക്കുമാളീജനങ്ങളും;
പുലരൊളിയു,മൂഞ്ഞാലിൽ നീയുമാരോമലേ,
പുളകദമതെന്തൊരാകർഷകചിത്രമോ!

മനമതിനെ ലാളിക്കയല്ലാതൊ,രിക്കലു-
മിനിയതിനെ വിസ്മൃതിക്കാകില്ല മായ്ക്കുവാൻ.

-ജൂലൈ1938

"https://ml.wikisource.org/w/index.php?title=താൾ:Sangkalpakaanthi.djvu/30&oldid=169640" എന്ന താളിൽനിന്ന് ശേഖരിച്ചത്