താൾ:Samudhaya bhodham 1916.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രനും ഭക്തിപരവശന്മാരും ജിജ്ഞാസുക്കളുമായ ശിഷ്യന്മാർക്കുവേണ്ടി പലപ്പോഴും അതിനെ പൊട്ടിക്കേണ്ടതായിവരുന്നു. 'മൗനം സർവ്വാർത്ഥസാധകം' എന്നതു കേവലം പഴഞ്ചൊല്ലായിപ്പോയി. 'സംഭാഷനം സർവ്വഹിതാർത്ഥ സാധകം' എന്നതാണ് ഇക്കാലം രാജ്യം ഭരിക്കുന്നത്. ഇങ്ങിനെ വരുമ്പോൾ വ്യവഹാരഭൂയിഷ്ഠമായ ഈ പ്രപഞ്ചത്തിൽ സർവ്വദാ ഉൽകർഷേച്ഛയോടെ കിടന്നലഞ്ഞു വട്ടം തിരിയുന്ന നാമുണ്ടോ ഇതിനെ ഉപേക്ഷിപ്പാൻ ശക്തനന്മാരാവുന്നു!! ഒരിക്കമില്ല. എന്നാൽ ൩0 കോടിയിലധികം ജനങ്ങളിൽ അധിവസിക്കപ്പെടുന്ന ഈ ഭാരതഭൂമിയിൽ നൂറിലധികം ഭാഷകളും ,ഇരുപതോളം അക്ഷരങ്ങളും ഉപയോഗിക്കപ്പെട്ടുവരുന്ന സംഗതി ഈ അവസരത്തിൽ പ്രസ്താവയോഗ്യമാണ്. ഭാഷകളും അക്ഷരങ്ങളും ദേശംതോറും ഭേദിച്ചുവരുന്നതു പ്രത്യേകമായും സാമാന്യമായുമുള്ള അഭിവൃദ്ധിക്കു നിശ്ചയമായും ഹാനികരമാകുന്നു. എന്തെന്നാൽ ഓരോ ഭാഷക്കാരനും മറ്റും ഭാഷക്കാരുമായി പരിചയിപ്പാനോ, സ്നേഹിപ്പാനോ, അഭിപ്രായങ്ങൾക്കു ഐകരുപ്യത്തെ വരുത്തുവാനോ, സാധിക്കയില്ല. എല്ലാവരും എല്ലാ ഭാഷകളും പഠിക്കുകയെന്നത് ഒരിക്കലും ഉണ്ടാവുന്നതുമല്ല. ഈ സാമ്രാജ്യത്തിലെ പ്രസ്തുതാവസ്ഥതന്നെ ഒരു സാമാന്യഭാഷയുടെ ആവശ്യകതയെ ചൂണ്ടിക്കാണിക്കുന്നു. ഈ വിഷയത്തിൽ ഇംഗ്ലീഷുക്കാരുടെ നയം സവിശേഷം സ്തുത്യർഹമാകുന്നു. ഈ ഭാഷയെ ഇപ്പോഴും അവരുടെ ആപ്പീസ്സ് മുറികളിൽനിന്നും പുറത്തു




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_bhodham_1916.pdf/60&oldid=169517" എന്ന താളിൽനിന്ന് ശേഖരിച്ചത്