താൾ:Samudhaya bhodham 1916.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നവീനവിദ്യാഭ്യാസം

നെ അഭ്യസിക്കായ്കയാണെന്നു മനസ്സിലാക്കാതെ ശുഷ്കവാദം ചെയ്യുന്നു. എന്നാൽ നവീനവിദ്യാഭ്യാസം ചെയ്തു യോഗ്യന്മാരായി വന്നിട്ടുള്ള പലരിലും അതിനെ അനുസരിക്കുന്ന പല വിദ്യാർത്ഥികളിലും സാംക്രിമികരോഗം‌പോലെ ഒരു പരിഷ്കാരപ്പകർച്ച സംഭവിച്ച്, ഉടുപ്പും, നടപ്പും, തലയും, നിലയും രൂപാന്തരപ്പെട്ട്, ആചാരഭൃംശം, മതനിന്ദ, നിരീശ്വരവാദം, പരപുച്ഛം, സ്വാതന്ത്ര ദോഷം, ഇവ വർദ്ധിച്ചിരിക്കുന്നുവെന്നുമാത്രമല്ല അല്പാല്പം ഇവ ചില ഉണ്ണി നമ്പൂതിരിമാരിൽകൂടി കടന്നുകൂടുവാനും തുടങ്ങിയിരിക്കുന്ന ഈ അവസരത്തിൽ നവീനവിദ്യാഭ്യാസത്തേയും, അതിന്റെ ഫലങ്ങളേയും കുറിച്ച് ഒരു ഗന്ധവുമില്ലാത്തവരും ആചാരഭക്തിയും ശാന്തശീലവും മൂർത്തികരിച്ച പരിശുദ്ധന്മാരുമായ അച്ഛനമ്പൂതിരിമാർ പരിഭ്രമിക്കുന്നത് ആ മഹാഭാഗന്മാരുടെ കുറ്റവുമല്ല. നവീനവിദ്യാഭ്യാസരീതിയെ ഈ തീവ്രമായ അപവാദം അസാമാന്യമായി മലിനപ്പെടുത്തുന്നുണ്ടെന്നു പറയാതെ നിവൃത്തിയില്ല. ഇതിനെ അവിളംബം പരിഹരിക്കേണ്ടതുമാണ്.

ഇനി ഇതിന്റെ ഉപയോഗത്തെക്കുറിച്ചു ചിന്തിക്കാം. ഒരു ഭാഷയുടെ ആവശ്യകത ബുദ്ധിയിലേക്കു അറിവിനെ പ്രവേശിപ്പിക്കുകയാണെന്നു വരുമ്പോൾ സംഭാഷണം എന്നത് അതിൽ അനുഭവിച്ചിരിക്കുന്ന സംഗതിയാകുന്നു. സംഭാഷണംകൂടാതെ ലോകത്തിൽ യാതൊരാൾക്കും യാതൊന്നും സാധിക്കന്നതല്ല. സർവ്വേന്ദ്രിയങ്ങളിലും സർവ്വദാ മൗനമുദ്രവെച്ചു ഉറപ്പിച്ചിട്ടുള്ള ഒരു മുനീശ്വ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_bhodham_1916.pdf/59&oldid=169515" എന്ന താളിൽനിന്ന് ശേഖരിച്ചത്