യുന്ന മുതലിന്നു അപ്പോളപ്പോൾ അച്ചടിരശീതി കൊടുക്കണം. കുടിയാന്മാർ ഭൂമികളെ കൈ മാറുന്നതായാൽ തിരട്ടിലും കുറ്റിക്കണക്കിലും അപ്പോളപ്പോൾ തന്നെ ഭേദപ്പെടുത്തണം. നികുതി കൊടുക്കേണ്ടതിന്നും കൊടുക്കുന്നതിന്നു വേറെ തിരട്ടു വെക്കണം. കുടിയാന്മാരോടു നികുതി പിരിച്ചെടുക്കേണ്ടതിന്നു കുടിവിവരമായ കണ്ടക്കു തെയ്യാറാക്കണം. സ്വന്തം കൈവശമുള്ള ഭൂമികളുടെ വിളവിന്നും കൃഷിച്ചെലവിന്നും കൃത്യമായ കണക്കു വെക്കണം. അതിന്മേൽനിന്നു ചെലവു കഴിച്ചു കിട്ടുന്ന ആദായവും പാട്ടവും തമ്മിൽ ഉള്ള ഭേദത്തെ എളുപ്പത്തിൽ അറിവാൻ തക്ക കണക്കുകൾ ശേഖരിക്കണം. ആയതു ഭൂസ്വത്തിന്റെ പാട്ടം നിശ്ചയിക്കുന്ന കാർയ്യത്തിൽ അത്യന്തം ഉപകരിക്കുന്നതായിരിക്കും. അതിരളവും ചേർക്കുന്നതിൽ യാതൊരു ശ്രദ്ധയും ചെയ്യാതെ ഏതെങ്കിലും പഴയ ഒരു രേഖയെ നോക്കി ചേർത്തുവരുന്ന സമ്പ്രദായം നല്ലതല്ല. ആയതു പലപ്പോഴും വലുതായ അനർത്ഥങ്ങളെ ഉണ്ടാക്കും. ഈ ഉദാസീനത നിമിത്തം പലെ ജന്മികളും വളരെ വലിയ വ്യവഹാരങ്ങളിൽ തോറ്റു പോയതായ ഉദാഹരണങ്ങൾ ധാരാളം ഉണ്ട്.
പിന്നെ ആകപ്പാടെ നോക്കുന്നതായാൽ മലയാള ബ്രാഹ്മണരുടെ ഇടയിൽ ഒരു തറവാട്ടിലുള്ള മാനേജ് മെണ്ടിനെ നടത്തുന്നതിൽ മാനേജർ മറ്റു മെമ്പർമാരെ ചേർക്കാതെയും കാർയ്യങ്ങളെപ്പറ്റി അവരോട് ആലോചിക്കാതെയും ഇരിക്കുന്നതുകൊണ്ടു വളരെ അപകടങ്ങൾ നേ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |