താൾ:Samudhaya bhodham 1916.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
കേരളബ്രാഹ്മണരുടെ ഭരണസമ്പ്രദായം


൩൧
കേരളബ്രാഹ്മണരുടെ ഭരണസമ്പ്രദായം

യിരം വട്ടിയേക്കാൾ അരക്കറ്റ' എന്നും മറ്റും ചൊല്ലുകളും ഉണ്ടല്ലോ. ഇങ്ങിനെ ഉത്സാഹിക്കുന്നതായാൽ അവനവന്റെ സ്വത്ത് അവനവന്നു കൈവശം നിന്നു വരുവാനും അധികമായ ആദായം കിട്ടുവാനും തങ്ങളെക്കൊണ്ടു മറ്റു അധികം ജനം ഉപജീവിപ്പാനും വഴിയുണ്ടെന്നുള്ളതു ഓർമ്മ വെക്കേണ്ടതാണ്. കുടിയാന്മാരുടെ കൈവശം നില്ക്കുന്ന ഭൂമികളിൽ വേണ്ടത്തക്ക ഒത്താശകൾ ചെയ്തുകൊടുക്കയും മറ്റും ചെയ്യേണമെന്നു മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. ഈവണ്ണമായാൽ ഭൂസ്വത്തിന്നു രക്ഷയുണ്ടാവുന്നതാകുന്നു.

പിന്നെ വേണ്ടുന്നതു ഭൂസ്വത്തിനെ സംബന്ധിച്ച രേഖകളെ ശരിയായും ക്രമപ്പെടുത്തിയും വെക്കയാകുന്നു. ഒന്നാമതായി ഭൂസ്വത്തിനെ സർവ്വെ ചെയ്യണം. പ്ലാനും റജിസ്തറും തെയ്യാറാക്ക്ഇ സൂക്ഷിക്കണം. ആധാരങ്ങളിൽ സർവ്വെ സബ്ബ്ഡിവിഷൻ നമ്പ്രകൾ തെറ്റാതെ ചേർക്കണം. സെറ്റിൽമെണ്ടു ചെയ്ത ഭൂമിയുടെ തരം തിരിച്ചു ഒരു ക്ലിപ്തമായ നിശ്ചയത്തിന്നനുസരിച്ചു പാട്ടത്തേയും പൊളിച്ചെഴുത്തവകാശത്തേയും തീർച്ചപ്പെടുത്തി സമയത്തിന്നു ആയതു വസൂൽ ചെയ്യണം. പാട്ടത്തിന്റേയും മറ്റും കാർയ്യത്തിൽ ലേലസമ്പ്രദായം അത്ര നന്നാവുന്നതല്ല. ആയതുകൊണ്ടു ഭൂസ്വത്തിന്നു കേടു തട്ടുകയേ ഉളൂ. കുടിയാന്മാരിൽനിന്നു പിരിഞ്ഞു കിട്ടുവാനുള്ള പാട്ടത്തിന്നും മറ്റും ശരിയായ കുറ്റിക്കണക്കു വെക്കണം. തിരട്ടും കൊല്ലാരംഭത്തിന്നു മുമ്പു ബാക്കി കെട്ടി തയ്യാറാക്കണം. നാൾവഴിയും അതാതു സമയംതന്നെ എഴുതണം. പിരി






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_bhodham_1916.pdf/39&oldid=169493" എന്ന താളിൽനിന്ന് ശേഖരിച്ചത്