Jump to content

താൾ:Samrat Asokan.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ii കുറച്ചൊക്കെ വെളിപ്പെട്ടുതുടങ്ങി. അശോകനെപ്പോലെ മഹാനായ മറ്റൊരു സാവ്വ഻ഭൌമൻ വിശാലമായ ഈ ഭൂമ ണ്ഡലത്തിൽ ഇതേവരെ ഉദയം ചെയ്തിട്ടില്ലെന്ന് അറിയ പ്പെട്ടേടത്തോളം സംഗതികൾകൊണ്ട് നിമ്മ഻ത്സരബുദ്ധി കളായ സുപ്രസിദ്ധചരിത്രകാരന്മാർ ഇപ്പോൾ സമ്മതിച്ചു കഴിഞ്ഞിട്ടുണ്ട്. ഭാരതത്തിൻറ പ്രാചീനചരിത്രത്തിൽ പ ല ചക്രവത്ത഻ിമാരുടെയും കഥ നമുക്കു കാണാം. പക്ഷെ അവരാരും തന്നെ ഇത്രയും വിസ്തീണ്ണ഻മായ ഒരു സാമ്രാജ്യ ത്തിന്റെ ആധിപത്യം വഹിച്ചതായി ചരിത്രംകൊണ്ടറി യുന്നില്ല. മാത്രമല്ല ശാന്തിയുടെ മഹാസന്ദേശം വഹിച്ചു കൊണ്ടു് പരിശുദ്ധസന്യാസിയായി അഹിംസാവതനി യോടെ വിശ്വോത്തരങ്ങളായ മോഹനധമ്മ഻തത്വ ങ്ങളെ നാനാരാജ്യങ്ങളിലും സ്വസാമ്രാജ്യത്തിലും വിശിഷ്യ വിദൂരസ്ഥങ്ങളായ വിദേശ ദേശങ്ങളിലും പ്രചരിപ്പിച്ച മഹാനുഭാവനായ ഒരു ചക്രവത്ത഻ിയെ നാം ഒരിടത്തും കാണുന്നില്ല. ഇത്രയും സമുന്നത സ്ഥാനത്തിൽ പരിലസി ക്കുന്ന വിശ്വസമ്രാട്ടായ അശോകൻ പാവനചരിത ത്തെ സ്പ഻ശിച്ചുകൊണ്ട് ഈ ഗ്രന്ഥനിമ്മി഻തി ചെയ്യുന്നതിൽ ഞാൻ അഭിമാനം കൊള്ളുന്നു. ഈ പരിശ്രമത്തിൽ ഹി ന്ദിയിലും ഇംഗ്ലീഷിലുമുള്ള പല പ്രാചീനചരിത്രഗ്രന്ഥങ്ങ ൾ എനിക്കു സഹായകമായിത്തീന്നി഻ട്ടുണ്ട്. അവ വീശിയ വെളിച്ചത്തിലാണ് എന്റെ തൂലിക ചലിച്ചിട്ടുള്ളതു്. എ ഈ പരിശ്രമംമൂലം കേരളീയജനവിഭാഗത്തിൽ ചുരുക്കം പേരെങ്കിലും വല്ലതും ഗ്രഹിക്കുവാൻ സംഗതി യാകുമെങ്കിൽ ഞാൻ അതീവ കൃതാത്ഥ഻നാകും. കേരളഭാ ഷാപ്രണയികൾക്കു് എന്റെ വിനീതമായ കൂപ്പുകൈ! കോഴിക്കോട് 31_8_53 ഗ്രന്ഥകത്താവ്.

"https://ml.wikisource.org/w/index.php?title=താൾ:Samrat_Asokan.pdf/6&oldid=218931" എന്ന താളിൽനിന്ന് ശേഖരിച്ചത്