താൾ:Sahithyavalokam 1947.pdf/338

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സന്ദേശങ്ങൾ ൩൨൭

പാലിയത്തു ഗോവിന്ദ വലിയച്ചൻ(൩൦-൯-൧൧൯)

    ൧൧൯ മേടം ൧൮-ാംതീയതി     അയച്ച എഴുത്തു കിട്ടി.   സാഹിത്യപരി

ഷത്തിന്റെ ആയുഷ്കാലമൊബറായിരിക്കുന്നതു് ഏനിക്കു വലിയ സന്തോഷ മാണു് . അതിലേക്കു ൧൦൦ ക. ഇതുസഹിതം അയയ്ക്കുന്നു. ദേഹാസ്വാസ്ഥ്യം നിമിത്തം സമ്മേളനത്തിനു വന്നുചേരാൻ സാധിക്കാത്തതിൽ അത്യന്തം വ്യസനിക്കുന്നു . സമ്മേളനത്തിനു സകല വിജയങ്ങളും ആശംസിക്കുകയും , യോഗം ഭംഗിയായി നടന്നു എന്നറിവാൻ താല്പർപ്പെടുകയും ചെയ്യുന്നു .


ശ്രീ . പ ള്ള ത്തു രാ മ ൻ (൨ ൫ - ൯ - ൧ ൧ ൯)

      പരിഷത് സമ്മേളനത്തിനു  സർവ്വവിജയങ്ങളും ആശംസിച്ചു കൊള്ളട്ടെ .

സാഹിത്യസാരഥിയായ പ്രിൻസിപ്പാൾ നബ്യാർ അവർകളുടേയും മറ്റും സാന്നിദ്ധ്യത്തിൽ നടക്കന്ന സമ്മേളനം വിജയകരമാകാതിരിക്കുകയില്ല തന്നെ. (൧) പലിഗ്രന്ഥങ്ങളുടെ വിവർത്തനം; (൨) കേരളത്തിലെപ്രധാന വർക്കാരായ നായർ, ഈഴവൻ, നബൂതിരിമാർ ഇവരുടെ ചരിതത്തെ അധികരിച്ചു ഗവേഷണം; (൩) ഇതേവരെ മുദ്രിതങ്ങളായ എല്ലാ മലയാള ഗ്രന്ഥങ്ങളുടെയും ഒരുസമാഹാരം (ശ്രീ നീലകണ്ഠപ്പിള്ള തുടങ്ങിവെച്ചത് മുഴുമിപ്പിക്കുക );ഇങ്ങനെ പലതും പരിഷത്തിന്റെ ദൃഷ്ടിയിൽ വീണ്ടും വീണ്ടും പതിയേണ്ടതായുണ്ടു് .


ഡോക്ടർ പി . ജെ . തോമ്മസ് , കൽക്കത്ത, (൯ - ൫ - ൪ ൪)

    മാന്യസ്നഹിതരേ, സമസ്തകേരളസ്ഹിത്യപരിഷത്തിന്റെ  ൧൬-ാം മതു

സാംവത്സരിക സമ്മേളനത്തിലേക്കുള്ള ക്ഷണക്കത്തു് ഇന്നുകിട്ടി . വന്ദനം . ദുരസ്ഥനായ എനക്കു് അവിടെ വന്നുചേരാനുള്ള വൈഷമ്യാകൊണ്ടു് ഈ കത്തയയ്ക്കുന്നതാണു് . പരിഷത് സമ്മേളനം വിജയകരമായി പർയ്യവസാ നിക്കട്ടെ! കൈരളിക്കു സബത്തും സന്താനവും മേൽ വർദ്ധിക്കട്ടെ! !


കെ . കെ . രാഘവപ്പണിക്കർ, മയ്യനാടു് (൩ ൧ - ൯ - ൧ ൧ ൯)

       ശ്രീമാൻ,     സമസ്തകേരള   സാഹിത്യപരിഷത്  സമ്മേളനത്തിനിന്റെ

ക്ഷണക്കത്തും കാർയ്യപരിപാടിയും കൈപ്പറ്റി നന്ദിപറയുന്നു . കൃത്യാന്തര ങ്ങളാൽ ഇത്തവണത്തെ സാഹിതീപൂജയ്ക്കു സംബന്ധിക്കാൻ സ്ധിക്കാതെ വന്നിരിക്കുന്നതിനാൽ അതിയായ വ്യസനമു . സമ്മേളനത്തിനു സകല ഭാവുകങ്ങളും ആശംസിച്ചുകൊള്ളുന്നു .


മദ്രാസ് കേരളസമാജം , ( ൩ ൦ - ൯ - ൧ ൧ ൯ )

  മാന്യരേ,   പരിഷത്  സമ്മേളനത്തെക്കുറിച്ചു    പത്രദ്വാരാ  അറിഞ്ഞു .

സമ്മേളനത്തിന്റെ സർവ്വവിജയങ്ങൾക്കും മദിരാശി കേരളസമാജാംഗങ്ങളു

ടെ ഹൃദയംഗമമായ ആശംസകൾ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/338&oldid=169181" എന്ന താളിൽനിന്ന് ശേഖരിച്ചത്