താൾ:Sahithyavalokam 1947.pdf/337

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൨൬ അനുബന്ധം

    സമ്മേളനത്തിൽ പങ്കുകൊള്ളണമെന്നു്  എനിക്കാശയുണ്ടായിരുന്നു.  അ

തിനു സാധിക്കാതെ വന്നതിനാൽ തൽക്കാലം പരിഷത്തിന്റെ മഹത്തര മായ ആദർശത്തിനും സമുചിതമായ ഉദ്യമത്തിനും പൂർണ്ണമായ സാഫല്യമാ ശാസിച്ചുകൊണ്ടു വിരമിക്കട്ടെ.

ബോംബേ കേരളീയസമാജം (൭-൫-൪ ൪)

 ശ്രീമൻ,  സമസ്തകേരള  സാഹിത്യപരിഷത്തിന്റെ  ൧൬-ാമത്തെ

സമ്മേളനത്തിന്റേ സ്വാഗതസംഘത്തിനുവേണ്ടി സദയം അയച്ച ക്ഷണ ക്കത്തുകിട്ടി. നന്ദി പറഞ്ഞുകൊള്ളുന്നു. ബോംബേനിവാസികളായ കേരളീയ രുടെ പേരിൽ സമ്മേളനത്തിനു സർവ്വവിജയങ്ങളും ആശംസിക്കുന്നതിനു ഞങ്ങൾക്ക് അകൈതവമായ സന്തോഷമുണ്ടു്. സാഹിത്യം സാധാരണ ജന ങ്ങളെപ്പറ്റിയും, സാധാരണജനങൾ സാഹിത്യത്തെപ്പറ്റിയും, കൂടുതൽ അഭിരുചി കാണിച്ചുവരുന്ന ഈ കാലത്തു സമസ്തകേരള സാഹിത്യപരിഷ ത്തിന്റെ ഈ സമ്മേളനം മലയാളസാഹിത്യത്തിന്റെയും മലയാളക്കരയു ടെതന്നേയും ചരിത്രത്തിൽ ഒരു നവാദ്ധ്യായം തുറക്കുകയും ഒരു പുതിയ നേതൃത്വം നൽകുകയും ചെയ്യുമെന്നു ഞങ്ങൾ ഹൃദയപൂർവ്വം ആശിക്കുന്നു. വള്ള ത്തോൾ , ഉള്ളൂർ , ശങ്കരൻ നമ്പ്യാർ മുതലായ മഹാകവികളുടേയും സാഹിതീ ശിരോമണികളുടേയും സാന്നിദ്ധ്യത്തിൽ നിങ്ങളുടെ സമ്മേളനം കേരളീ ദേവിയെ കാതുകം നിറഞ്ഞ അനേകം ഹാരങൾ അണിയിക്കുമാറാകട്ടെ , സമ്മേളനത്തിനു ഞങ്ങൾ വീണ്ടും സർവമംഗളങ്ങളും ആശംസിച്ചുകൊള്ളുന്നു.

                     (കെ. ആർ. പണിക്കർ , കാര്യദർശി).

ലഫ്റ്റനന്റു് കർണ്ണൽ ഗോദവർമ്മരാജാ (൨൭-൯-൧൧൯

  പ്രീയപ്പെട്ട മി. ജോസഫ് , നിങ്ങൾ സദയം അയച്ച ക്ഷണക്കത്തും

എഴുത്തും കിട്ടി . കൈരളിയുടെ ഒരു വിനീതദാസനെന്ന നിലയിൽ സാഹി ത്യപരിഷത്തിനെക്കുറിച്ച് എനിക്കു കുറച്ചു പ്രത്യേകം പ്രതിപത്തിയുണ്ട്. പക്ഷേ, പരിഷത് സമ്മേളനത്തിൽ സജീവമായി പങ്കെടുക്കുന്നതിനു് എനിക്കു യോഗ്യതയില്ല . എങ്കിലും ഒരു വിദൂരസന്ദർശകനെന്ന നിലയിൽ ഞാൻ പരിഷത് കാർയ്യങ്ങൾ പത്രദ്വാരാ അറിയുവാൻ ശ്രമിക്കാറുണ്ടു്.

      കൈരളിയുടെ  കുടുംബസമ്പത്താണു  സമസ്തകേരളസാഹിത്യപരി

ഷത്തു്. ആയതിന്റെ പ്രോത്സാഹനത്തിനും അഭിവൃദ്ധിക്കും യഥാശക്തി പരിശ്രമിക്കേണ്ടത് എല്ലാ മലയാളികളുടേയും കർത്തവ്യമാണ്.കൂടുതൽ ആയുഷ്കാലസാമാജികന്മാരെ ചേർക്കുന്നതിനുള്ള നിങ്ങളുടെ പരിശ്രമങൾ "ആരംഭസദൃശോദയ"ങ്ങളായി ഭവിക്കമാറാകട്ടെ. പരിഷത്തിനു സർവ്വ മംഗളങ്ങളും ആശംസിച്ചുകൊള്ളുന്നു.

  എന്റെ ആയുഷ്കാലസാമാജികസംഭാവന ഖജാൻജിയുടെ പേർക്കു്  അയ

ക്കുവാൻ ഏർപ്പാടുകൾ ചെയ്തിട്ടുണ്ട് .










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/337&oldid=169180" എന്ന താളിൽനിന്ന് ശേഖരിച്ചത്