താൾ:Sahithyavalokam 1947.pdf/315

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩ഠ൪ ഉപസംഹാരസമ്മേളനം

പാണിനിസൂത്രമുണ്ട്. അല് വിധിയിലൊഴികെ ആദേശം സ്ഥാനിയെപ്പോലെയിരിക്കണമെന്നാണ് അതിന്റെ അർത്ഥം; പക്ഷേ, എന്റെ സ്ഥാനിയായ വള്ളത്തോളിന്റെ സരസ്വതീദേവി എനിക്കു സ്വാധീനയല്ലാത്തതുകൊണ്ടു് അദ്ദേഹത്തിന്റെ കവിസമുചിതമായ പ്രസംഗശൈലി നിങ്ങൾ എന്നിൽ നിന്നു പ്രതീക്ഷിക്കരുതത്. എന്നു മാത്രമല്ല, ഉപസംഹാരപ്രസഗം അത്ര വളരെ ആയതമോ അകർഷകമോ ആകേണ്ട ആവശ്യവുമില്ലല്ലൊ.

ഇത്തവണത്തെ പരിഷൽസമ്മേളനത്തിനു ചില വൈശിഷ്ട്യങ്ങളുണ്ടെന്നുള്ളതു നിങ്ങൾക്കെല്ലാം അനുഭവഗോരചാരമായിരിക്കണം. അവയിൽ പ്രഥമഗണനീയമായി എനിക്കു തോന്നുന്നതു നിർവ്വാഹകസംഘാംഗങ്ങൾ നേരിട്ടു് ഈ സമ്മേളനം അവരുടെ ചുമതലയിൽതന്നെ നടത്താമെന്നു തീർച്ചപ്പെടുത്തിയതാണ്. ഇതുവരെ കേരളത്തിലെ ഓരോ നഗരത്തിൽ ഓരോ കൊല്ലം അവിടെഇവിടെ താമസിക്കുന്നു. ഭാഷാ അഭിമാനികളിൽ ചിലർകൂടി പൊതുജനങ്ങളിൽ നിന്നു പരിഷത്തിന്റെ പേരിൽ പണം പിരിച്ചെടുത്ത് അത് അവർക്ക് ബോധിച്ചപോലെ ചെലവാക്കി സംവത്സരികാഘോഷം നടത്തി. അവിടെ വെച്ചു സദേശകൻന്മാരുടെ ഇച്ഛയ്ക്കൊപ്പം ചില പ്രമേയങ്ങളും പാസാക്കി. പിരിയുക എന്നുള്ളതിക്കവിഞ്ഞു യാതൊന്നുംതന്നെ കരണീയമായി ഉണ്ടായിരുന്നില്ല. നിർവാഹകസംഘത്തിന് ആ കാര്യപരിപാടിയിലുള്ള സ്ഥാനം കേവലം പൂജ്യമായിരുന്നു. സ്ഥലം സ്വാഗതസംഘക്കാർ അവർ സഞ്ചയിച്ച ധനത്തിനു പരിഷത്തിനോടെത്തുപോയിട്ട് പൊതുജനങ്ങളോടു പോലും ഉത്തരവാദം ചെയ്യേണ്ടിരുന്നില്ല. സമ്മേളനത്തിന്റെ റിപ്പോർട്ട് പോലും ചില കൊല്ലങ്ങളിൽ പ്രസിദ്ധീകരിക്കുന്നതിനുള്ള സൗമനസ്യം അവർക്കു കണ്ടിരുന്നില്ല അംഗീകരിക്കുന്ന പ്രമേയങ്ങളുടെ യോഗികതയെപ്പറ്റിയുള്ള ചിന്ത ലവലേശം അവരെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/315&oldid=169166" എന്ന താളിൽനിന്ന് ശേഖരിച്ചത്