താൾ:Sahithyavalokam 1947.pdf/314

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഒൻപതാം യോഗം

"ഉപസംഹാരസന്നേളനം"

"അദ്ധ്യക്ഷപ്രസംഗം"

(മഹാകവി ഉള്ളൂർ)

ഈ ഉപഹാരയോഗത്തിൽ ആദ്ധ്യക്ഷ്യം വഹിക്കുന്നതിനു ഞാൻ ഭാരവാഹികളാൽ നിയുക്തനായതു് ഒരു ആകസ്മികസംഭവമാകുന്നു.ഇക്കൊല്ലം അദ്യക്ഷപദവിയിൽ നിന്നു് അകന്നുനിൽക്കണമെന്നു് എനിക്കു് അത്യധികമായ ആഗ്രഹമുണ്ടായിരുന്നു.പ്രായാധിക്യവും തന്നിമിത്തവുമുള്ള ശരീരാപാടവവും തന്നെയാണു് അതിന്റെ പ്രധാനകാരണം.എങ്കിലും ' അന്യഥാ ചിന്തിതം കാര്യം ദൈവമന്യത്ര ചിന്തയേൽ' എന്ന ആപ്തവാക്യത്തിന്റെ പാരമാർത്ഥികതയെ ഉദാഹരിക്കുമാറു് ഞാൻ ഈ സമ്മേളനത്തിന്റെ ഉപസംഹാരത്തിനു് ഇപ്പോൾ ഉത്ഥാനം ചെയ്യേണ്ടിവന്നിരിക്കുന്നു.എന്റെ പ്രിയസുഹൃത്തു മഹാകവി വള്ളത്തോളായിരുന്നു കാര്യപരിപാടി അനുസരിച്ചു് ഈ കൃത്യം നിർവഹിക്കേണ്ടിയിരുന്നതു്.എന്നാൽ മറ്റേതോ കർത്തവ്യാനുഷ്ഠാനത്തിനു വേണ്ടി അദ്ദേഹത്തിനു് ഉപക്രമപ്രസംഗം കഴിഞ്ഞപ്പോൾ തന്നെ നമ്മേ വിട്ടുപിരിയേണ്ടിവന്നു.അങ്ങനെ സ്ഥാനിയല്ലാതെ ആദേശരൂപത്തിൽ സമാഗതനായ ഞാൻ ഇവിടെ,നിങ്ങളെ അഭിവാദനം ചെയ്തുകൊണ്ടു് , ചില വാക്കുകൾ നിങ്ങളോടു സംസാരിക്കുന്നതിനു് അനുമതി അഭ്യർത്ഥിച്ചുകൊള്ളുന്നു." സ്ഥാനിവദാദേശോനല് വിധൌ" എന്നൊരു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/314&oldid=169165" എന്ന താളിൽനിന്ന് ശേഖരിച്ചത്