താൾ:Sahithyavalokam 1947.pdf/280

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അദ്ധ്യക്ഷപ്രസംഗം ൨൬൯

                സ്ത്രങ്ങളുടെയും ഉപജ്ഞകളുടെയും തത്വം നമ്മുടെ ഭാഷയിലേക്കു സംക്രമിച്ച്  പൊതുജനങ്ങളെ ഉൽബുദ്ധന്മാരാക്കിത്തീർക്കാത്തപക്ഷം,
                ലോകത്തിന്റെ നാഗരികത്വത്തിൽ മലയാളികൾക്കുപങ്കുകൊള്ളാൻ സാധിക്കാതെ വന്നുപോയേക്കും. ഈ അപരാധം തീർത്തുവക്കേ
                ണ്ടത് അഭിജ്ഞന്മാടെന്നഭിമാനിക്കുന്ന നമ്മുടെ കടമയാണ്. ഈ വിഷയത്തിൽ നമ്മുക്കുള്ള പ്രധാനപ്രതിബന്ധം സാങ്കേതികശബ്ദ
                ങ്ങളുടെ അഭാവമാണെന്നു പറയപ്പെടുന്നു. ഒരു ഭാഷയുടെ അഭിവൃദ്ധിക്കു സാങ്കേതികശബ്ദങ്ങൾ അത്യന്താപേക്ഷിതങ്ങളാണ്. മല

‌ യാളത്തിൽ അവയുടെ നില അത്യന്തം ദയനീയമാണെന്നും സമ്മതിക്കണം.

                                ഈ ദോഷത്തെ പരിഹരിക്കുവാന്നതിനായി തിരുവിതാംകൂർ സർവകലാശാലക്കാർ വളരെപ്പണം ചെലവു ചെയ്തു ഒരു        
                വലിയ ശ്രമം  നടത്തുകയുണ്ടായി. പക്ഷെ, അതിന്റെ ഫലം മല എലിയെ പ്രസവിച്ചതുപോലെയല്ലേ എന്നു സംസയിക്കേണ്ടിയിരിക്കുന്നു.
                നാമവും വിശേഷണവും മലയാളത്തിൽ വ്യത്യസ്തരൂപങ്ങൾ കൈക്കൊള്ളുന്നുണ്ടെങ്കിലും ആ വ്യാകരണനിയമങ്ങളൊന്നും ഇവർ ബഹു 
                മാനിച്ചിട്ടില്ല. Allotropic Aluminous, Ambytrous,മുതലായവ വിശേഷണപദങ്ങളും തന്നാമങ്ങളും രൂപാന്തരം കൂടാതെ
                വിവർത്തനം ചെയ്തിട്ടുണ്ട്. ജനസാമാന്യത്തിന്റെ ഇടയിൽ നടപ്പുള്ള ചില പദങ്ങൾ ഉപേക്ഷിച്ച് പകരം സംശയകരങ്ങളായ ചില സംസ്കൃ
                തപദങ്ങൾ  ഉപയോഗിച്ചിട്ടുണ്ട് . Hydrochloric acid= ശംഖദ്രാവകം, Asscciation= ഉബയസംയോജനം മുതലായവ
                ഇതിലേക്കുദാഹരണങ്ങളാകുന്നു . Absorption,Alcohol മുതലായവയ്ക്ക് ആഗിരണം,അർക്കം,എന്നീ സംസ്ക്രതപദങ്ങൾ സ്വീകരി
                ക്കുമ്പോൾ Diluted acid നേർപ്പിച്ച ആസിഡും Aerated water വായുവേറിയ ജലവും, Dropping bottle ചൊടുകു

പ്പിയുമായി ഗ്രാമ്യപദങ്ങളിൽ കലർന്നിരിക്കുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/280&oldid=169134" എന്ന താളിൽനിന്ന് ശേഖരിച്ചത്