താൾ:Sahithyavalokam 1947.pdf/279

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൬൮ ശാസ്ത്രം_വിവർത്തനം

                വിദ്യാർത്ഥി The common wel-being of a society എന്ന വാക്യശകലം, "സമുദായത്തിന്റെ പൊതുക്കിണറു
                കുഴിക്കുക" എന്നു  തർജ്ജിമചെയ്തിരുന്നതു ഞാനോർക്കുന്നുണ്ട്. ‌
                                                     വിവർത്തകന്റെ മനോധർമ്മംകൂടി അല്പമായി പ്രയോഗിച്ച് 'Susmarine കഴുനാക്കപ്പലായും,  
        Directness വാണംപാച്ചിലായും, drink to the health,'പാനോപചാര കർമ്മമായും മാറുമ്പോൾ അതിൽ
                മലയാളികൾക്കാദരം തോന്നുന്നു. ഇവിടെ വിവർത്തനത്തിന്റെ മനോധർമ്മം പ്രകടമായിരിക്കുകയാൽ ഇതിന് ആശയാനു
                വാദമെന്നോ സ്വതന്ത്രതർജ്ജിമയെന്നോ മറ്റോ പേരിടേണ്ടതായിവരും. ആ സ്വാതന്ത്ര്യം പലപ്പോഴും ദുസ്സ്വാതന്ത്ര്യമായും               
                തീർന്നുപോയേക്കും. ഇതിനെപ്പറ്റിയാണ് മഹാകവി വള്ളത്തോൾ ഇപ്രകാരം പറഞ്ഞിരിക്കുന്നത്. "അതിലും ഇതിലും ചേരുന്ന
                വകയല്ലാത്ത  ഏകദേശതർജ്ജിമ, വർജ്ജനീയമാണെന്നു ഞാൻ പലപ്പോഴും പറയാറുള്ളത് ഒന്നുകൂടി ആവർത്തിച്ചുകൊള്ള
                ട്ടെ. ലോകത്തിലെ ഏതൊരു പരിഷ്കൃതഭാഷയാലും അംഗീകരിക്കപ്പെടാത്ത ഈ സമ്പ്രദാടത്തെ മലയാളഭാഷ എന്തിനു 
                കൈക്കൊള്ളുന്നു! ഇത്രയും പരിമിതങ്ങളായ നീർത്തുള്ളികൾകൊണ്ടു ശമിപ്പിക്കപ്പെടാവുന്നതാണോ നവീനകൈരളിയുടെ
                ജ്ഞാനതൃഷ്ണ. ഈ അശക്തി വിശേഷത്തിന്റെ സോപാനങ്ങളിലൂടെ മേൽപ്പോട്ടുകയറുവാൻ വരാകിയായ കൈരളിയെകൊണ്ടു
                മേലിലും പാഴ്ശ്രമം ചെയ്യിക്കണോ!" ആകപ്പാടെ വന്നുകൂടുന്നതു കവികൾക്കെന്നപ്പോലെ വിവർത്തകനും "ശക്തിർന്നിപുണതാ
                ലോകശാസ്ത്ര കാവ്യാദ്യവേക്ഷണം , കാവ്യജ്ഞശിക്ഷ" ഇവയെല്ലാം ആവശ്യമാണെന്നാണ്.
                           വിവർത്തനത്തിന്റെ പരമാവശ്യം ഇപ്പോൾ നേരിട്ടിരിക്കുന്നതു നവീനശാസ്ത്രങ്ങളിലാണ്. അത്ഭുതകരമായ ഒരു ലോക

ത്തിലാണ് നാം ഇന്നധിവസിക്കുന്നത്. നിമിഷംപ്രതി ലോകത്തിന്റെ ഇതരഭാഗങ്ങളിൽ ഉത്ഭവിക്കുന്ന ശാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/279&oldid=169133" എന്ന താളിൽനിന്ന് ശേഖരിച്ചത്