താൾ:Sahithyavalokam 1947.pdf/270

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഷ്ഠന്മാരായ പല യുവകവിതാരങ്ങൾ ;സാഹിത്യാമൃതാസ്വാദനതല്പരന്മാരായ നിരവധി വിദ്യാർത്ഥികൾ - മുതലായ സഹൃദയന്മാരെകൊണ്ട് നിറഞ്ഞിട്ടുള്ള ഈ മഹാസഹസ്സിൽ വിദ്യജ്ജീഹ്വവേഷംകെട്ടി അദ്ധ്യക്ഷപീഠത്തി ൽക്കയറി ഞെളിഞ്ഞിരിക്കുന്നതിനുള്ള ധാർഷ്ട്യം എനിക്കില്ലതന്നെ.തന്നിമിത്തം നിങ്ങൾ അനുഗ്രഹബുദ്ധ്യാ ദാനം ചെയ്തിട്ടുള്ള മൃദുല്വാസുന്ദരമായ ഈ അഗ്രാഹസനം കണ്ടാകാകീണ്ണമായി എനിക്കു തോന്നിപ്പോകുന്നു. എങ്കിലും,പരിഷദ്ഭാരവാഹികൾ ഞാനറിയാതെ തന്നെ എന്നിൽ പ്രയോഗിച്ച സ്വാതന്ത്ര്യം അവർക്കെന്നോടുള്ള സ്നേഹത്തിന്റെ പ്രത്യക്ഷലക്ഷ്യമായതു കൊണ്ടു് അതിനെ ആദരിക്കാതിരിക്കുന്നതിനു് എന്റെ ദൗർബ്ബല്യം എന്നെ അനുവദിക്കുന്നില്ല. മഹാജനങ്ങൾ അനുഗ്രഹിക്കു മാറാകണം. ഇന്നു് ഞാൻ ഈ പ്രസംഗപീഠത്തിൽ നില്ക്കുബോൾ ഈ സഥലത്തുവച്ചുതന്നെ ഏതാനും കൊല്ലങ്ങൾക്കു മുൻപുകൂടിയ സാഹിത്യപരിശത്തിന്റ മറ്റെരുയോഗത്തെപ്പറ്റിയുള്ള സ്മരണ എന്നെ ബലമായി ബാധിക്കുന്നു. അന്നിവിടെ സന്നിഹിധരായിരുന്ന ചില മാന്യാദ്ദേഹങ്ങളെ ഇന്നു സന്ദർശിക്കുന്നതിനുള്ള ഭാഗ്യം നിങ്ങൾക്കും എനിക്കും ഇല്ലാതായിപ്പോയി.എന്നെ സംബന്ധിച്ചിടത്തോളം അതിൽ മൂന്നുനാലും നാമങ്ങൾ പ്രത്യേക സ്മ ർത്തവ്യങ്ങളാണ് .അവയിൽ പ്രധമ ഗണനീയമായ നാമം മഹാമഹിമശ്രീ അപ്പൻ തംബുരാൻ തിരുമനസ്സിലേതുതന്നെ. അവിടുന്നു കൈരളിയുടെ വൽസനായ അപ്പനും കൈരളിസേവകൻമാരുടെ തംബുരാനുനായി അന്ന് ഇവിടെ പരിലസിച്ചിരുന്നു.കേരളത്തിൽ ഒരു തുഞ്ചനും ഒരു കുഞ്ചനും അതുപോലെ ഒരു അപ്പൻതബുരാനും മാത്രമേ ഉണ്ടായിട്ടുള്ളു.സാഹിത്യപരിശത്തുമായി എന്നെ ആദ്യമായി സംഘടിപ്പിക്കുകയും എനിക്കു ഒരു

മെഡലും നിരവധി ഉപദേശങ്ങളും സമ്മാനം തരികയും ചെയ്തിട്ടുള്ള ആതിരുമനസ്സിലെ പരിശുദ്ധനാമം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/270&oldid=169124" എന്ന താളിൽനിന്ന് ശേഖരിച്ചത്