താൾ:Sahithyavalokam 1947.pdf/261

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശിക്കുന്ന മാർഗ്ഗമാണു് അവയുടേയും മാർഗ്ഗം. മറ്റു പലരുടേയും ഇത്തരം കവിതകളെക്കുറിച്ചു് ഇത്രത്തോളം പറവാൻ നിവൃത്തിയില്ല. പരിശുദ്ധമായ ഭക്തി, പ്രേമം, കല, സമത്വം മുതലായവയുടെ വഴിയിൽ വിലങ്ങടിച്ചുനില്ക്കുന്ന ലോകത്തെ ശ്രീ. ചങ്ങമ്പുഴയോടൊന്നിച്ചു നാം വെറുക്കുന്നതു് ഒരുപക്ഷെ നന്നായിരിക്കും ഈ സ്ഥിതിഗതികളുടെ ദുർന്നിവാരതയിൽ വിഷാദിക്കുന്നതിനും വിരോധമില്ല. എന്നാൽ, "ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിപതരേ, നിങ്ങൾതൻ പിൻമുറക്കാർ" എന്ന ചോദ്യത്തിൽ ഭാരതീയസംസ്കാരത്തിന്റേതല്ലാത്ത, ഭയങ്കരമായ ഒരു തീക്ഷ്ണതയുണ്ടു്. ആത്മപ്രകാശനത്തിൽ കവികൾക്കുണ്ടാകേണ്ട ഉത്തരവാദിത്വബോദത്തെപ്പറ്റി അല്പം മുമ്പു് ഉപന്യസിച്ചതിനെഞാൻ ഒന്നുകൂടി അനുസരിപ്പിക്കട്ടെ. ശ്രീമതി ബാലമണിഅമ്മ ജീവിതത്തിലെ രമണീയമായ ഒരു ഭാവത്തെ പ്രതിപാദിപ്പികക്കാറുണ്ടു്.- വാത്സല്യഭാവം. ശ്രീ.കെ. കെ. രാജാവിന്റെ ബാഷ്പഞ്ജലിയിൽ നിർഗ്ഗളിക്കുന്ന മറ്റൊന്നാണു് സൌഹാർദ്ദം. മനുഷ്യജീവിതത്തിൽ ചിരന്തനമായി പ്രവർത്തിക്കുന്ന ഈ ഭാവങ്ങളെ ചിത്രീകരിക്കുന്ന അധികമധികം ഉണ്ടാവുകയും, തദ്ദ്വാരാ ഭാഷാസാഹിത്യം പുഷ്ടിപ്പെടുകയും ചെയ്യുമെന്നു് നമുക്കാശിയ്ക്കാം.

പ്രകൃതിയേയും പ്രേമത്തേയും അത്ര സാധാരണമല്ലാത്ത രീതിയിൽ പ്രതിപാദിക്കുവാനാണു് ശ്രീ. ശങ്കരക്കുറുപ്പു് തുനിഞ്ഞിട്ടുള്ളത്. മനുഷ്യജീവിതത്തിനു പശ്ചാത്തലമായോ, ജീവിതകഥാസൂചകമായോ, വികാരാരോപണം കൊണ്ടു സജീവമായോ പ്രകൃതിയെ ചിത്രീകരിക്കുന്നതിൽ ഇതരകവികൾ വിജയിച്ചിട്ടുണ്ടു്. എന്നാൽ പ്രകൃതിപ്രവർത്തനത്തിന്റെ നിത്യനാടകം നിരീക്ഷിച്ചു് മഹത്തായ ഭാവനയിൽകൂടി പ്രകാശിപ്പിക്കുവാനാണു് ശങ്കരക്കുറുപ്പിന്റെ യത്നം. (ശ്രീ. കെ. കെ. രാജാവും ശ്രീ. പി. കുഞ്ഞിരാമൻനായരും ഈവഴിക്കു തത്വചിന്തയിലേയ്ക്കേ നിശ്ശബ്ദസംഗീതത്തിന്റെ നിർവൃതി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/261&oldid=169115" എന്ന താളിൽനിന്ന് ശേഖരിച്ചത്