താൾ:Sahithyavalokam 1947.pdf/260

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ടുപ്പ്' ലഭിക്കുവാൻ ഇടയുണ്ടെന്നു് അദ്ദേഹം ആശിക്കുകയും ആശ്വസിക്കുകയും ചെയ്യുന്നു. ജീവിതദു;ഖങ്ങളിറക്കിവെക്കുവാൻ ഒരത്താണിയെ അവലംബിക്കാതെ 'പൗരുഷത്തോടെൻ ജോലിനോക്കട്ടെ ഞാൻ'എന്നദ്ദേഹം പാടുന്നു. പ്രേമം പോലും ഉൽകൃഷ്ട മെങ്കിലും തനിലൌകീകമാണു് അദ്ദേഹത്തിനു്. അഭൌമവും അമേയവുമായുള്ളതിലേക്കു നമ്മുടെ ചേതനയെ ഉയർത്തുവാൻ അദ്ദേഹം ഉത്സാഹിക്കാറില്ല. ജീവിത്തിന്റെ ഒട്ടെല്ലാകമ്പികളും മീട്ടിയുള്ളതുകൊണ്ടു് അദ്ദേഹം എല്ലാവരുടേയും കവിയാണു്. പ്രകൃതിയിലെ തരുപത്രങ്ങളിലും പ്രതിദിനപത്രങ്ങളിലും ദത്തദൃഷ്ടിയായ അദ്ദേഹത്തിന്റെ കഥാകൗതുകം ജീവിതത്തിന്റെ വിലാസങ്ങളിലെന്നപോലെ വിപ്ലവങ്ങളിലും അഭിനിവേശം കൊള്ളുന്നതുകൊണ്ടായിരിക്കാം, നവീനമായ ഏതൊരു പ്രസ്ഥാനത്തിന്റേയും മുന്നണിയിൽ ഈമഹാകവിയുടെ തൂലിക നൃത്തം ചെയ്യുന്നതു്. 'കേരളം' നരകയാതന അനുഭവിക്കുന്ന ഈ സന്ദർഭത്തിൽ ശൃംഗാരകവിതകളുണ്ടാക്കുന്നവർ,റോമാനഗരം കത്തുന്നതുകണ്ടു് വീണവായിച്ച നീറോചക്രവർത്തിയെപ്പോലെയാണെന്നു് അദ്ദേഹം ഉദ്ഘോഷിച്ചുപോകുന്നു. (ഇതു ഒരത്യുക്തിയാകാനെ തരമുള്ളൂ.മനുഷ്യഹൃദയം വിവിധഭാവങ്ങൾക്കു വശംവദമായിരിക്കുന്നിടത്തോളം കാലം ഒരേ തൂലികയിൽ നിന്നു തന്നെ,ഒരേ അന്തരീക്ഷത്തിൽത്തന്നെ, ദേശീയഗാനങ്ങളോടൊപ്പം പ്രേമഗാനങ്ങളും പ്രസവിക്കുക തന്നെ ചെയ്യും. ദേശീയഗാനംപാടി ദുരിതനിവാരണത്തിന് യത്നിക്കുന്നവരുടെ തലച്ചോറിന്റെ പുണ്ണുകളിൽ വിശ്രമസമയങ്ങളിലമൃതധാര പകരുവാൻ പ്രേമഗാനങ്ങളുപകരിച്ചേക്കും. ഈ പ്രേമഗാതാക്കൾ നീറോവിനെപ്പോലെ ദുരിതദർശനത്തിലഹങ്കരിക്കുന്നവരല്ല.) വള്ളത്തോളിന്റെ പ്രചാരണഗാനങ്ങളെല്ലാം അനശ്വരങ്ങളാണെന്നു് ആരും സിദ്ധാന്തിക്കുകയില്ലല്ലോ.

എന്നാൽ, ഇന്നത്തെനിലയ്ക്കു് അവയെക്കൊണ്ടു്, ദേശീയമായി ഗുണമേയുള്ളൂ. എന്തെന്നാൽ ഭാരതീയസംസ്കാരം നിർദ്ദേ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/260&oldid=169114" എന്ന താളിൽനിന്ന് ശേഖരിച്ചത്