താൾ:Sahithyavalokam 1947.pdf/258

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വയിൽനിന്നു ഇന്നത്തെ ജീവിതസംഭവങ്ങളിലേക്കു് ഇറങ്ങിച്ചെല്ലുവാൻ ഈ ഖണ്ഡകാവ്യങ്ങൾക്കു സാധിച്ചിട്ടുണ്ട് സാധാരണമനുഷ്യരുടെ വികാരവിചാരങ്ങളെ പ്രതിഫലിപ്പിക്കുവാൻ ഇവയ്ക്കു കഴിഞ്ഞിട്ടുണ്ട് ഇവ ഉൾക്കൊള്ളുന്ന പദ്യകഥാശാഖ ഇനിയും എത്രത്തോളമെങ്കിലും പുഷ്ടിപ്പെടുത്താവുന്നതാണ് നാം എന്നും കഥാകുതുകികളാണല്ലോ കഥാപ്രതിപാദനത്തിൽ ഒരു നാടകീയതയും പാത്രസൃഷ്ടിയിൽ ഒരു വ്യക്തിത്വവും ഇന്നത്തെക്കവികൾ പ്രദർശിപ്പിക്കുന്നുണ്ടു് കർണ്ണഭൂഷണം ചിന്താവിഷ്ടയായ സീത ശിഷ്യനും മകനും മുതലായ കൃതികൾപോലും ഈ തത്ത്വത്തെ ഉദാകരിക്കുന്നു എന്നിരുന്നാലും കവിയുടെ വ്യത്തിത്വത്തിന്റെയും സംസ്കാരസമ്പത്തിയുടെയും മുദ്ര വഹിക്കുവാൻ കൂടുതൽ സൗകര്യമുള്ളതു ഭാവഗീതികൾക്കാണു് അത്തരം ഗീതികൾ ഈ അടുത്ത കാലത്തു ധാരാളമുണ്ടായിട്ടുണ്ടുതാനും ബഹ്യപ്രചോദനംകൊണ്ടോ അല്ലാതെയോ കവിഹൃദയത്തിലുളവാക്കുന്ന വികാരവിചാരങ്ങളുടെ ആരോഹാവരോഹക്രമത്തിലുള്ള ബഹിസ്ഫുരണങ്ങളാണു് ഭാവഗീതികൾ

           നീ ചേർക്കു തങ്കക്കുട മീവരുന്ന നീലിപ്പുലക്കള്ളിയിൽ നിന്റെ നോട്ടം കണ്ണിന്നു തീണ്ടോതിടുവാൻ മറന്ന കാലേകാലം കനിവറ്റതല്ല

എന്നിങ്ങനെ ആരംഭിച്ചു വിചാരവീഥിയിലേക്കു നയിക്കുന്ന ഉള്ളൂർകൃതി തത്വചിന്താപരമായ ഒരി ഭാവഗീതിയാണു് വള്ളത്തോൾമഹാകവിയുടെ തഥാഗതകീർത്തനം അർച്ചനാലാപമെന്ന ഗീതിവിഭാഗത്തിൽ പെടും വിലാപരൂപത്തിലുള്ള ഭാവഗീതികൾ സുപരിചിതങ്ങളാണല്ലോ സ്വാഗതസമ്പ്രദായത്തിലുള്ള ഗീതികളും സാഹിത്യത്തിൽ കാലേ കണ്ടുതുടങ്ങിയിരിക്കുന്നു നാടകീയ സ്വാഗതങ്ങളും പതിന്നാലുവരിയിലുള്ള ഗീതികളും മാത്രമാണെന്നു തോന്നുന്നു പുതിയ ദനുസ്സുകൾ എങ്ങനെയായാലും പാശ്ചാത്യമാതൃകകളനുസരിച്ചു ലക്ഷണനിർണ്ണയം ചെയ്തു സ്വാതന്ത്രകൃതിതളെക്കൊണ്ടും വിവർത്തനങ്ങളെക്കൊണ്ടും ഉദാഹരിച്ചു ഈ ഭാവ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/258&oldid=169112" എന്ന താളിൽനിന്ന് ശേഖരിച്ചത്