താൾ:Sahithyavalokam 1947.pdf/257

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മാരായുവാനും അറിയുവാനും കൂടുതൽ ഔത്സുക്യം കാണിച്ചിരുന്നുവെങ്കിൽ

സംസ്കൃതസങ്കേതങ്ങളിൽ വാർത്തെടുക്കപ്പെട്ട അർത്ഥാലങ്കാരങ്ങളെ ഏറെക്കുറെ വെടിഞ്ഞ് സാധാരണ ലോകപ്രകൃതിയിൽ നിന്നു സമീചിനങ്ങളായ ഉല്ലേഖങ്ങൾ തിരഞ്ഞെടുത്തു കവിതയ്ക്കു ചമൽക്കാരം നൽകുന്നതിൽ ഇന്നത്തെക്കവികൾ കൂടുതൽ ജാഗരൂകന്മാരാണ് വെച്ചു കെട്ടലുകളുടെ കുറവുകൊണ്ടും അവയവങ്ങളുടെ പരസ്പരച്ചേർച്ചകൊണ്ടും കാവ്യശരീരങ്ങൾക്കു ഒരു ശില്പസൗന്ദര്യം ഈയിടയായി വർദ്ധിച്ചുകാണ്മാനുണ്ട് മഹാകവി ഉള്ളൂരിന്റെ കവിതയ്ക്കു പാണ്ഡിത്യവിസ്തൃതിയാലും ഉല്ലേഖഭാരത്താലും മറ്റും ഒരു കലാഭംഗിക്കുറവ് കാണാറുണ്ടെന്നു പറയുന്നതിൽ അർത്ഥമില്ലാതില്ല പക്ഷെ കാവ്യാവേശംകൊണ്ടു തുള്ളിത്തുടിക്കുന്ന ഒരു കവിഹൃദയം കാണാറുള്ളത് ഈ കുറവുകൾക്കു വളരെയൊക്കെ പരിഹാരമാകുന്നില്ലേ കാവ്യവേശംകൊണ്ടുള്ള ഈ ഹൃദയദ്രവീകരണശക്തി അധുനാതനമായ പലരുടെയും കവിതകളിൽ അവ എത്രതന്നെ ശില്പഭംഗി തികഞ്ഞവയാണെങ്കിലും കാണ്മാൻ വിഷമമായിരിക്കുന്നു നിർജീവങ്ങളായ അനുകരണങ്ങൾ മൂപ്പത്താത്ത ആശയങ്ങളുമായി പെരുവഴിലേക്കുള്ള പര്യടനങ്ങൾ നിർദ്ദേശത്തിനനുസരിച്ചു് നിർമ്മിക്കപ്പെടുന്ന പ്രചരണഗാനങ്ങൾ എന്നിവയെക്കുറിച്ചു് എന്തുപറയുന്നു രസപ്രകാശനത്തിനു സുകരമാം വണ്ണമുള്ള കാവ്യനിർമ്മാണകലയെ നാം കൈകൊണ്ടിട്ടും കാരണസാമഗ്രിപുഷ്തലമായിട്ടും കാര്യത്തിനങ്കരം കാണ്മീലല്ലോ എന്നു വിഷാതിക്കേണ്ടതായിട്ടല്ലെ വന്നിരിക്കുന്നത് ആധുനിക കവനങ്ങളുടെ ഉള്ളടക്കത്തെ സ്പർശിക്കുന്നതിനു മുമ്പ് ഉടൽവടിവുകളെപ്പറ്റി അല്പ്പം കൂടി പ്രസ്താവിക്കേണ്ടതുണ്ട് ഖണ്ഡകാവ്യങ്ങളെയും ലഘുഗീതികളെയും സൂചിപ്പിച്ചുവല്ലോ പുരാണകഥകൾ ചരിത്രകഥകൾ മുതലായ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/257&oldid=169111" എന്ന താളിൽനിന്ന് ശേഖരിച്ചത്