താൾ:Sahithyavalokam 1947.pdf/255

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആധുനിക പദ്യസാഹിത്യത്തിന്റെ സ്ഥിതിയും പുരോഗതിയും

                                                                                                                                         വൈലോപ്പിള്ളിശ്രീധരമേനോൻ

സമസ്ത കേരള സാഹിത്യപരിഷത്തിന്റെ ഈ യോഗത്തിൽ ആധുനിക പദ്യ സാഹിത്യത്തിന്റെ സ്ഥിതിയേയും പുരോഗതിയേയും പരാമർശിച്ചു സംസാരിക്കുവാൻ ഞാൻ എത്ര മാത്രം അനർഹനാണെന്ന് , സമയച്ചുരുക്കും കൊണ്ട്, വിവരിക്കുന്നില്ല. പരിഷൽ ഭാരവാഹികളുടെ പ്രോത്സാഹനകലയ്ക്കു നന്ദിപറഞ്ഞുകൊണ്ട് ഞാൻ ആരംഭിക്കട്ടെ.

   സംസ്കത  സാഹിത്യത്തിന്റെ   ചൊല്പടിയിൽ  നിന്ന് ഒട്ടൊന്നകന്നു  നമ്മുടെ  ഭാഷ പാശ്ചാത്യസാഹിത്യത്തിന്റെ, പ്രിത്യേകിച്ചും  ഇംഗ്ലീഷിന്റെ, സ്വാധീനശക്തിയിലെത്തിച്ചേർന്ന  നവയുഗമാണല്ലോ ഇത്.  ശ്രീ.വി.സി.ബാലകൃഷ്ണപ്പണിക്കരുടെ  ആവിർഭാഗം  മുതലിന്നേവരെ ---ഏതാണ്ടിങ്ങനെ  നീണ്ടുകിടക്കുന്നു   ഈ കാലഘട്ടം.  സാഹിത്യം അഭ്യസ്ത വിദ്യരായ  പൊതുജനങ്ങുടേതായിത്തീർന്നു  എന്നുള്ളതാണ്  ഇതിന്റെ  സവിശേഷത.  സാധാരണ  ജനങ്ങളുടെ     പരിമിതമായ  വിശ്രമസമയത്തിൽ   വായിച്ചുതീർക്കാനുതകുന്ന   ഖണ്ഡകാവ്യങ്ങളും

ലഘുഗീതികളും ഇക്കാലത്തു ധാരാളമുണ്ടായി കാവ്യങ്ങളുടെ കെട്ടിലും മട്ടിലും ഒരു പരിവർത്തനം കാണപ്പെട്ടു

    മനോഹരമായ ശുദ്ധമണി പ്രവാളരീതി  --വെന്മണിരീതി  --അങ്ങോളമിങ്ങോളം  സുസ്ഥാപിതമായി  . ഇപ്പോൾ  ആദ്ധ്യക്ഷ്യം   വഹിക്കുന്ന  ശ്രീ വെണ്ണിക്കുളത്തിന്റെ ഭാഷാശൈലി തന്നെ  വെണ്ണിലാവുപോലെ  തെളിമയുള്ളതാണ്  .കൈരളിയുടെ   കലവറയിൽ   നിന്ന്     

കമനീയങ്ങളായ ദ്രാവിഡ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/255&oldid=169109" എന്ന താളിൽനിന്ന് ശേഖരിച്ചത്