താൾ:Sahithyavalokam 1947.pdf/254

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അവ പരിഷൽഗ്രന്ഥാവലിയായി പ്രസിദ്ധീകരിക്കുകയും വേണം. വൃത്തവിഷയകമായ ചില പരിഷ്കാരങ്ങളും ആവശ്യമായിരിക്കുന്നു. പ്രചാരം ലോപിച്ചുപോയ പഴയ ഭാഷാവൃത്തങ്ങളെ സമുദ്ധരിക്കാനുള്ള ഒരു വിനീതശ്രമം ഞാൻ ആരംഭിച്ചിട്ടുണ്ട് ശക്തിയും നിപുണതയുമുള്ള മാന്യന്മാരുടെ ശ്രദ്ധയെ ആദരപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു. തമിഴ്,ഹിന്ദി മുതലായ ഭാഷകളിൽനിന്നു മലയാളത്തിനിണങ്ങുന്ന വൃത്തങ്ങൾ പകർത്തുന്നതും ശ്രേയസ്കാരമായിരിക്കും.ഈപരിശ്രമം കാലാക്രമത്തിൽ ഒരു "മലയാളവൃത്തമഞ്ജരി"യുടെ രൂപത്തിൽ കലാശിക്കാതിരിക്കില്ല.

     ഓരോ കൊല്ലവും ഉണ്ടാകുന്ന സ്വതന്ത്രകാവ്യങ്ങളിൽ മുഖ്യമായ മൂന്നെണ്ണത്തിനു നമ്മുടെ മൂന്നു മഹാകവികളുടെ പേരിൽ ഓരോ സുവർണ്ണമുദ്ര പരിഷത്സമ്മേളനത്തിൽ വെച്ചുനൽകുന്നതു നന്നായിരിക്കും. ഇതിലേക്കു പൊതുജനസംഭാവനയെ ആശ്രയിക്കുകയും ചെയ്യാം.
      കവിതാപരിശ്രമം കേരളത്തിൽ തീരെ ആദായകരമല്ല. ഉപജീവനത്തിനു മറ്റു മാർഗ്ഗം  അന്വേഷിക്കേണ്ടിരിക്കുന്നു. ഈ ദുരവസ്ഥയ്ക്ക് ഒരു പരിഹാരമുണ്ടാകാതെ ഒന്നും സാധിക്കയില്ലന്നാണു് എന്റെ അഭിപ്രായം. "വിശ്വരൂപ"കർത്താവായ'വി.സി.' കുളി കഴിഞ്ഞാൽ മുണ്ടുണങ്ങുന്നതുവരെ ജപിക്കുകയായിരുന്നു എന്നു ശ്രീ എം. ആർ. നായർ എം.എ.എഴുതിയിരിക്കുന്നു.എന്നാൽ"കവികളുടെ ജീവിതസൗഖ്യത്തെ ദാരിദ്ര്യാഗ്നിയിലോ, ദു:ഖാഗ്നിയിലോ, ഇട്ടു ദഹിപ്പിക്കാതെ നിവൃത്തിയില്ല"എന്നും അദ്ദേഹം  വിധിക്കുന്നുണ്ട്. ശ്രീമാൻ നായർ ഉപസംഹരിക്കയാണ് :- "കവിയെ സുഖിയാക്കാനുള്ള ഉദ്യമത്തെ തടയുന്നതു സരസ്വതിയായിരിക്കും."
 ഇതു വാസ്തവമാണെങ്കിൽ,അനന്യശരണരായ കവികൾക്ക് എന്താണൊരാശ്വാസം?

നിങ്ങളുടെ ദയാതിരേകത്തിനു നന്ദിപറഞ്ഞുകൊണ്ട് ഈ വിഹഗവീക്ഷണത്തിൽ നിന്നു വിരമിക്കാം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/254&oldid=169108" എന്ന താളിൽനിന്ന് ശേഖരിച്ചത്