താൾ:Sahithyavalokam 1947.pdf/246

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ക്കുന്ന ഒരു ആശയപ്രകാശനസമ്പ്രദായം - ആക്കാലത്തിന്റെ ഒരു പ്രത്യേക ചിഹ്നമായിരുന്നു. "ഇരിക്കട്ടെ, കാര്യം തുടങ്ങാമെനിക്കോ ചെരിപ്പിട്ടു വല്ലാതെ കാലൊന്നു പൊട്ടി." ഓന്നിങ്ങനെ പോകുന്ന ഒരു പോക്കു്. ഇതു് ഒരുതരം 'റിയാലിസ'മാണെന്നു വേണമെങ്കൽ വാദിക്കാം. സംസ്കൃതത്തിലെ പല ഉത്തമകാവ്യങ്ങളും ഭാഷയിലേക്കു സംക്രമിച്ചതു് ഇക്കാലത്താണെന്നുള്ളതു നമുക്ക് ആത്രയും വേഗം മറന്നുകളയാവുന്നതല്ല. കേരളവർമ്മക്കാലത്തെക്കൂടി ഇന്നത്തപദ്യസാഹിത്യത്തിൽ ഉൾപ്പെടുത്തിയതു നന്നായില്ലെന്നു വിചാരിക്കുന്ന സഹൃദയന്മാരുടെ ഭൂക്ഷേപത്തേയും ബഹുമാനിച്ചുകൊണ്ടു ഞാൻ പറയുന്നതു്, നിങ്ങൾ അയഞ്ഞുതരുവാൻ ഭാവമില്ലെങ്കിൽ, പൂർവ്വാപര ബന്ധം കാണിക്കുന്ന ഒരു പുരാവൃത്തപരാമർശമായിമാത്രം ഈ പ്രസ്താവനകള് ഗണിച്ചാൽ മതിയെന്നാണു്. ദ്വിതീയഘട്ടം ഖണ്ഡകാവ്യകാലമാകുന്നു. പദ്യസാഹിത്യത്തിലെ, അത്യധകം ആരോഗ്യപ്രദമായ ഒരു പരിവർത്തനപ്രഭാവത്തിന്റെ മന്ദ്രമധുരശംഖദ്ധ്വനി

യാണു ഖൺകാവ്യങ്ങളിലൂടെ മാറ്റൊലിക്കൊണ്ടതു്. സത്യത്തിന്റേയും സൗന്ദര്യത്തിന്റേയും സാന്നിദ്ധ്യത്തിൽ, ഹൃദയം ഹൃദയത്തോടു ചെയ്യുന്ന ശ്രുതിസുഭഗങ്ങളായ നർമ്മസംഭാഷണങ്ങളാണു് അവയലെ പ്രതിപാദ്യം.

"പദ്യം എന്നതു കേവലം ചില പദങ്ങളുടേയും വാചകങ്ങളുടേയുംവ്യവസ്ഥാനുസൃതമായ വിന്യാസമല്ല. വൃത്തനിബന്ധനയനുസരിച്ചുള്ള പദവിന്യാസം പദത്തിനു് ഒരു സ്വരൂപം നൽകുകമാത്രം ചെയ്യുന്നു. പദ്യപരിശോധനയിൽ വൃത്താനുഗുണമായ വർണ്ണവിന്യസത്തേയോ, പ്രാസപ്രചുരമായ ഭാഷയേയോ കാവ്യഗുണത്തിന്റെ മാനദണ്ഡമായി സ്വീകരിക്കാൻ പാടുള്ളതല്ല. പദ്യത്തിന്റെ 'തൊലിപ്പുറം' വിട്ടു് അകത്തുള്ള രക്തമാംസങ്ങളിൽ പരിശോധന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/246&oldid=169100" എന്ന താളിൽനിന്ന് ശേഖരിച്ചത്