താൾ:Sahithyavalokam 1947.pdf/245

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യില്ല. മിതവാദികൾ പദ്യസാഹിത്യത്തിലെ റൊമാന്റിക് പ്രസ്ഥാനം അഥവാ നവാഭ്യുത്ഥാനഘട്ടം, സമാരംഭിക്കുന്നതു് ആശാൻ, വള്ളത്തോൾ, ഉള്ളൂർ എന്നീ മഹാ കവികളുടെ പ്രബല്യ ദശയിലാണെന്നു ചൂണ്ടിക്കാണിക്കുമ്പോൾ, പാകിസ്ഥാൻവാദത്തിന്റെ ജനയിതാവായ ജിന്നായെപ്പോലെ, പിടിച്ചപിടി വിടാതെ നിൽക്കുന്ന പുരോഗമനസാഹിത്യകാരന്മാർ ഇന്നലെ ഉണ്ടായിട്ടുള്ള കൃതികൾകൂടിയും യാഥാസ്ഥിതികനിർമ്മിതികളെന്നു പറഞ്ഞു പുറന്തള്ളുവാനും, സാഹിത്യത്തിൽ ഒരു നവയുഗം സൃഷ്ടിക്കുവാനും ബദ്ധപ്പെടുന്നു. ആധുനികം എന്ന വിശേഷണം കൊണ്ടു ജീവൽ കവികളെ മാത്രമേ പരാമർശിക്കാവൂ എന്നു ചിന്താശക്തിയുള്ള യാതൊരാളും വാദിക്കുമെന്നു തോന്നുന്നില്ല. അകാലവാർദ്ധക്യം സംഭവിച്ച യുാക്കന്മാരും, യുവചൈതന്യം തുള്ളിത്തുളുമ്പുന്ന വൃദ്ധന്മാരും ലോകത്തിലുള്ളതുപോലെ സാഹിത്യത്തിലും പഴമയ്ക്കടിമപ്പെട്ടുപോകുന്ന നവീനന്മാരും, പുതുമയെ ആശ്ലേഷിക്കുന്ന പഴമക്കാരും ഇല്ലാലതില്ല. ഈ ദർഖടത്തിൽ നിന്നൊഴിയുവാൻ ഒരു മാർഗ്ഗമേ കാണുന്നുള്ളു. ആധുനികപദ്യസാഹിത്യത്തെ മൂന്നു ഘട്ടമായി തരംതിരിക്കുക. മഹാകാവ്യപ്രധാനമാണു് ഒന്നാമത്തെ ഘട്ടം. വലിയകോയിത്തമ്പുരാന്റെ നേതൃത്വത്തിൽ വളർന്നുവന്ന അന്നത്തെപദ്യസാഹിത്യം വെണ്മണി നമ്പൂതിരിമാർ, കൊടുങ്ങല്ലൂർ തമ്പുരാക്കന്മാർ ,നടുവത്തു നമ്പൂതിരിമാർ, ഒടുവിൽമേനവന്മാർ, കുണ്ടൂർ, കെ.സി.,വി.സി. തുടങ്ങിയ കവിപംഗവന്മാരുടെ കരലാളനങ്ങൾക്കു പാത്രീഭവിച്ചു. അക്കാലത്തിന്നനുരൂപങ്ങളായ മഹാകാവ്യങ്ങളും അതിനിടയ്ക്കാവിർഭവിച്ച ചില ഖണ്ഡകാവ്യങ്ങളും സാഹിത്യാഭിവൃദ്ധിയെ സാരതരമായി സഹായിച്ചിട്ടുണ്ടു്. ഇന്നു്, അവയുടെ നേരേ നെറ്റ ചുളിക്കുന്നതിൽ യാതൊരർത്ഥവുമില്ല. സംസ്കൃതവൃത്തപ്രങുത്വമാണു് അന്നു സാർവ്വത്രികമായി നടമാടിയിരുന്നതു്. 'കൊടുങ്ങല്ലൂർ പ്രസ്ഥാനം' എന്നു വ്യവഹരിച്ചുവന്ന ഒരു രീതി-സംസാരഭാഷ പദ്യത്തിലാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/245&oldid=169099" എന്ന താളിൽനിന്ന് ശേഖരിച്ചത്