താൾ:Sahithyavalokam 1947.pdf/210

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അദ്ധ്യക്ഷപ്രസംഗം ൨൦൩ വക കാര്യങ്ങൾ മാത്രമേ വിദ്യാർത്ഥികളിൽ നിന്നു പ്രതീക്ഷിക്കുന്നുള്ളൂ. കാവ്യഹൃദയം എന്താണെന്നുള്ള ചിന്തപോലുമില്ല. മുഴക്കോലുകൊണ്ടു് അളന്നു്, അറ്റകുറ്റങ്ങൾ നീക്കി, നാലുവശവും തെറുത്തു്, ചിന്തേരിട്ടു നിരപ്പുവരുത്തി, പോളിഷിട്ടുമിനുക്കിയതുപോലെയുള്ള ഒരു അലങ്കാരം ശ്ലോകത്തിൽ കണ്ടേക്കാം. അലങ്കാരംമാത്രം നോക്കിയാൽ ആ ശ്ലോകം ചമൽക്കാരത്തിന്റെ പരമകോടിയിലാണു് നില്ക്കുന്നതെന്നു വിധിക്കേണ്ടി വരും. പക്ഷെ അതു വായിക്കുന്ന സഹൃദയനു ഉലക്കവിഴുങ്ങിയ പോലെയുള്ള അനുഭവമാണു ഉണ്ടാവുക. അലങ്കാരവിചാരമാണോ സാഹിത്യനിരൂപണം.?

നിരൂപണത്തിനു പല തോതുകളും സമ്പ്രദായങ്ങളുമുണ്ട്. അവനവന്റെ വാസനയ്ക്കനുരൂപമായ കവിതമാത്രം അനുഭവവേദ്യതയോയുകൂടി പ്രശംസിക്കുകയും ഇതരകാവിതാപദ്ധതികളെ അവഗണിക്കുകയും ചെയ്യുന്നതാണ് വ്യക്തിപരമായ സാഹിത്യനിരൂപണം. ഇത്തരം നിരൂപണത്തിൽ പക്ഷപാതദോഷം കടന്നുകൂടുവാൻ എളുപ്പമുണ്ട്. കവിയുടെ കാലം, ദേശം എന്നിങ്ങനെയുള്ള വസ്തുതകളെപ്പറ്റി ഗവേഷണം ചെയ്തു കൃതികളെതുലാമാനം ചെയ്യുന്ന രീതിയാണു് ചരിത്രപരമായ സാഹിത്യനിരൂപണം.ഇത്തരം വിമർശനത്തിലും ഒരു അപകടത്തിനു വഴിയുണ്ട്. ചരിത്രകാരനായ നിരൂപകനു പ്രാചീനമായ കൃതികളിൽ, അവ പ്രാചീനമാണെന്നതുകൊണ്ടു മാത്രം, കലശലായ പ്രതിപത്തി തോന്നുക സ്വാഭാവികമാണു്. ഇതുകൊണ്ടാണു ചില നിരൂപകന്മാർ "ഉണ്ണുനീലിസന്ദേശം" പോലെയുള്ള സ്ഥൂലമായ കൃതികളെ മുക്തകണ്ഠം പ്രശംസിക്കുന്നതും അതിനേക്കാൾ പഴക്കം കുറഞ്ഞതെങ്കിലും ഗുണഭൂയിഷ്ഠമായ "മയൂരസന്ദേശ" ത്തെഇടിച്ചമർത്തുന്നതും. മൂന്നാമതൊരു നിരൂപണസമ്പ്രദായം മാത്യു ആർനോഡിന്റെ touchstone method എന്നു പറയപ്പെടുന്ന രീതിയാണു്. ലബ്ധപ്രതിഷ്ഠങ്ങളായ ചില കൃതികളെ ഉരകല്ലാക്കികല്പിച്ചുകൊണ്ട് നൂതനകൃതികളെ അ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/210&oldid=169064" എന്ന താളിൽനിന്ന് ശേഖരിച്ചത്