താൾ:Sahithyavalokam 1947.pdf/203

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൯൬ ആധുനികഗദ്യസാഹിത്യം ത്തിൽ മാത്രമേ ഹാസ്യസാഹിത്യം തഴച്ചുവളരുകയുള്ളൂ. അ ങ്ങനെയൊരു അന്തരീക്ഷമുണ്ടാകണമെങ്കിൽ അധികാരസ്ഥാ നങ്ങളിൽ കുറേക്കൂടി വിമർശനസഹിഷ്ണതയുണ്ടായിരിക്കണം .

    ഹാസ്യസാഹിത്യകാരന്മാരുടെ ഹാസ്യബോധത്തിനും
കുറേക്കൂടി വികാസവും സൂക്ഷമതയും ധർമ്മപ്രസക്തിയും ഉ

ണ്ടാകേണ്ടതുണ്ടു്.നിന്ദാവിഷലിപ്തവും അസൂയാകലുഷിത വുമായ കുത്സനങ്ങൾ ഹാസ്യസാഹിത്യത്തെ മലിനപ്പെടുത്ത രുതു്. വേറൊരു കാര്യം കൂടി ഹാസ്യസാഹിത്യകാരന്മാർ

മനസ്സിരുത്തേണ്ടതുണ്ടു്.ഇതേവരെയുണ്ടാക്കിയിട്ടുള്ള ഹാസ്യ

സാഹിത്യത്തിൽ ക്ഷണികമായ ബാഹ്യാഡംബരങ്ങളും ദുരാ ചാരങ്ങളും ധർമ്മഭാസങ്ങളും മാത്രമേ പരാമർശിക്കപ്പെട്ടിട്ടു ള്ളു .ഇന്നത്തെ മൗലികമായ ജീവിതാദർശങ്ങളെ ഹാസ്യ വിഷയമാക്കുവാൻ അധികമാരും ധൈര്യപ്പെട്ടിട്ടില്ല.പു രോഗമനോൽസുകമായ ഒരു സാഹിത്യത്തിൽ എല്ലാആദ ർശങ്ങള്ളും അഭിപ്രായങ്ങള്ളും നിശിതവും നിഷ്കൃഷ്ടവുമായ

ഹാസ്യപ്രയോഗത്തിനു വിഷയിഭവിക്കേണ്ടതാണു് . ചെ

മ്പുതെളിക്കാലാണു് ഹാസ്യത്തിന്റെ ജോലി . ഒരുവിധത്തി ലാലോചിച്ചാൽ മനുഷ്യജീവിതം തന്നെ ഒരു ഹാസ്യനാടക മല്ലേ ? ബുദ്ധിയുണ്ടെന്നു നടിക്കുന്ന ഈ ഇരുകാലിമൃഗത്തേ ക്കാൾ ഹാസ്യയോഗ്യമായി മറ്റെന്തുണ്ടു് ?

    ഹാസ്യരസത്തിന്റെ വിളനിലയായി മുമ്പു പരിഗണി

ക്കപ്പെട്ടിരുന്നതു ഗദ്യപ്രഹസനങ്ങളാണു്. സി.വി.യുടേയും

ഇ.വി.യുടെയും പ്രഹസനങ്ങളിൽ പ്രേക്ഷകന്മാരെ ചിരി

പ്പിക്കുന്നതിൽക്കവിഞ്ഞുയാതൊരു ഉദേശ്യവുമില്ല എ ന്നാൽ ഇയ്യിടെ പുറപ്പെട്ടുകൊണ്ടിരിക്കുന്ന ഗദ്യനാടകങ്ങൾ

വിഷയസ്വഭാവത്തിലും ആശയഗതിയിലും കുറേക്കൂടി ഗുരു

തരമാണു്. ഇപ്പോൾ മലയാളനാടകവേദിയിൽ ചില ഇ ബ് സൻമാരും മെറ്റർലികമാരും ബെൻനാർഡു്ഷാമാരും

ഉദയം ചെയ്തിട്ടുണ്ടു് .വളരെ കൗതകത്തോടും ഉത്സാഹത്തോ

ടും കൂടിയാണു് ഞാൻ അവരെ അഭിവദ്യംചെയ്യാൻപോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/203&oldid=169057" എന്ന താളിൽനിന്ന് ശേഖരിച്ചത്