താൾ:Sahithyavalokam 1947.pdf/135

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൨൮      വെണ്മണിപ്രസ്ഥാനം

വസാനം പശ്ചാത്തപിക്കയും ചെയ്യുന്നു. സംസ്കൃതത്തിൽ ഒരു ചൊല്ലുണ്ടു് : "എന്തെങ്കിലും പറഞ്ഞോളു,ടുവിൽ ദൈവത്തെ സ്മരിച്ചാൽ മതി"യെന്നു്. അതനുസരിച്ചു കവി പ്രതിവിധിയും നിർവ്വഹിക്കുന്നുണ്ടു്. അംബോപദേശത്തിലെ അവസാനപദ്യം ഇതിനെല്ലാം തെളിവാണു്.

<poem>മുക്കാലും മൂഢരാമിജ്ജതി ബുധജനം ദു ല്ലഭം നല്ല ഭംഗ്യാ തല്ക്കാലം കേട്ടുകൊണ്ടാടുവതറിക മഹാമൂഢരാണൂഢരാഗം ഇക്കാത്തിത്ഥമോർക്കാതഴകിലിതു കൃതിപ്പിച്ചു പിച്ചല്ല ഗൗരീ- തൃക്കാലിൽത്തന്നെ ചെന്നിന്നിയുമണക തകർക്കാതെ ഹൃക്കാതലേ നീ!

 ഇനി ഈ വിഷയത്തിൽ എനിക്കു് അധികമൊന്നും പറവാനില്ല. പ്രതിപാദ്യവസ്തു പഴയപടി പുരാണങ്ങളിൽ നിന്നോ ഇതിഹാസങ്ങളിൽനിന്നോ എടുക്കണമെന്ന നിർബ്ബന്ധം വെണ്മണിക്കു കുറവായിരുന്നു. പൂരപ്രബന്ധം,അംബോപദേശം,അതിമോഹം മുതലായ കൃതികൾ അതിന്നു ദൃഷ്ടാന്തമാണു്. പ്രതിപാദനത്തിലും കാവ്യത്തിന്റെ ജീവനായ രസത്തിലും കവിക്കു നിഷ്ക്കഷയും ഔചിത്യദീക്ഷയും കഷ്ടിയാണെന്നു പറയണം. രസങ്ങളിൽ സർവ്വപ്രധാനമായ ശൃംഗാരംതന്നെയാണു വെണ്മണിയും ഇഷ്ടപ്പെടുന്നതു്. പക്ഷേ, കാലഗതിയിൽ വന്ന രുചിഭേദത്തിനു നിരക്കാത്ത വിധം ഇന്നു് അതു മിക്കതും അപരിഷ്കൃതം എന്നു വന്നിരിക്കുന്നു. ഏതായാലും വെണ്മണിപ്രസ്ഥാനം ഭാഷയുടെ ഭാസുരമായ ഒരു കാലഘട്ടത്തെ കുറിക്കുന്നുവെന്നതിൽ ആർക്കും വാദമില്ല. പരിപൂർണ്ണത എന്ന ലക്ഷ്യത്തിലേക്കു നമ്മുടെ ഭാഷ ഇങ്ങനെ പല ചവിട്ടുപടികളും കയറിക്കഴിഞ്ഞു. ഇനിയും അനവധി ബാക്കിയാണു്. അവയിൽ ഓരോന്നും മറ്റൊന്നിനെ അപേക്ഷിച്ചു താഴെ എന്നും, മേലെ എന്നും, വരുന്നതു സ്വാഭാവികമാണു്. എന്നാൽ "അതാതിന്റെ സ്ഥാനത്തു് അതാതു വലിയതു്"എന്ന വസ്തുത ഒരിക്കലും വിസ്മരിച്ചുകൂടാ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/135&oldid=169038" എന്ന താളിൽനിന്ന് ശേഖരിച്ചത്