താൾ:Rasikaranjini book 5 1906.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

65 ആർത്താനുകമ്പിഭഗവാന്റെവിചിത്രപുണ്യ വാർത്താവിശേഷമഴകൊടുരചയ്തുകൊണ്ടു തീർത്ഥാദിസേവകൾകഴിച്ചിഹഭക്തലോകം പ്രാർത്ഥിച്ചിടുന്നുപലതങ്ങുനിജേച്ഛപോലെ 66 സന്താപമേറ്റുവലയുംപശുപാലവൃഷ്ണി കുന്തീസുതാദിനിജഭക്തജനത്തെയെല്ലാം ചന്താകലർന്നുകരളിൽകനിവോടുകാത്ത ചെന്താമരാക്ഷകരുണാകരപാഹികൃഷ്ണ 67 ന്യായേനശങ്കരനുബാണരണത്തിൽവത്സ സ്തേയത്തിലമ്പ്ജഭവനി,ന്ദ്രനുതീവ്രവർഷേ ആയാസമെന്നിയെമടക്കമണച്ചവിഷ്ണോ മായാമനുഷ്യസകലേശ്വരപാഹികൃഷ്ണ 68 ദാരിദ്ര്യദാരുണവിഷാഗ്നിവിഷണ്ണയായ ദാരോക്തികൊണ്ടരികിൽവന്നകുചേലനായി സ്വൈരംസുരേശ്വരസമൃദ്ധികൊടുത്തിതേതും പോരെന്നുകേണകരുണാകരകൃഷ്ണാപാഹി 69 കുന്തീസുതന്നുതുണയായ്ദ്വിജവർയ്യനായി ച്ചന്തംകലർന്നുദശബാലകരേയുമൊപ്പം സന്താനവൃദ്ധിയതിനേകിയഭക്തലോക സന്താനവൃക്ഷകമലാക്ഷമുകുന്ദപാഹി 70 പോരിനെതൃത്തസമയേകുലനാശമൂലാ പോരായ്മയോർത്തുതളരുംസഖിഫല്ഗുനന്ന് സാരർത്ഥ്യമമ്പിനൊടുചെയ്തുമലാർത്ഥഗീതാസാരങ്ങൾചൊല്ലിയസരോരുഹനേത്രപാഹി 71 പാലാഴിമങ്കമുതലായവർകാണ്കവേഗോ പാലാംഗനാമണികൾതങ്ങടെമദ്ധ്യഭാഗേ കോലാഹലത്തോടെഴുനെള്ളിരസിച്ചുരാസ ലീലാവിധംപലതുചെയുമുകുന്ദചാഹി 72 ധർമ്മിഷ്ഠനായ്സ്വപദസേവകനായ് വിളങ്ങും ധർമ്മാത്മജന്നുഹൃദയംതെളിയുന്നതിന്നായ് ശർമ്മംജഗത്തിലണയുമ്പടിഭ്രരിയജ്ഞ കർമ്മംനടത്തിയയദൂത്തമകൃഷ്ണപാഹി 73 ഇന്ദ്രാനലാദ്യഖിലദിക്പതിനായകന്മാർ സന്ദേഹമറ്റുനിജസാരപദാർത്ഥമെല്ലാം വന്ദിച്ചുതൃക്കഴലിൽവെച്ചുവണങ്ങിനിന്ന നന്ദാത്മജേശ്വരഗണേശ്വരകൃഷ്ണപാഹി 74 നാരായണോത്തമസുലക്ഷണമൊത്തുഭ്രമി ഭാരാവതാരമതിനായ് വസുദേവഗേഹേ സ്വൈരംജനിച്ചഭവദത്ഭുതദിവ്യബാല ചാരുസ്വരൂപമിഹമാധവകാണണംമേ 75 അത്യന്തദുഷ്ടയമുനാനദിതന്റെശുദ്ധി ക്കത്തുംഗകാളിയസഹസ്രഫണങ്ങൾകോഠും തിത്തിത്തയെന്നുപലമാതിരിചെയിതുനിന്റെ നൃത്തപ്രയോഗമിഹമാധവകാണണംമേ 76 ഒറ്റക്കരത്തിൽമലയാംകുടയുംരസിച്ചു മറ്റേക്കത്തിലൊരുവേണുവുമായിനിന്ന് തെറ്റെന്നുഘോരഹിമാരിതടുത്തിടുംനി ന്നറ്റംവെടിഞ്ഞഴകുമാധവകാണണംമേ 77 ആപാദചൂഡമതിമോഹനശോഭപൂണ്ടു താപാപഹേന്ദുകുരരഞ്ജിതകാനനാന്തേ

ഗോപാംഗനാമണികളൊത്തുകളിച്ചിടുംനിൻ രൂപാമൃതംകിമപിമാധവകാണണംമേ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/22&oldid=168943" എന്ന താളിൽനിന്ന് ശേഖരിച്ചത്