താൾ:Rasikaranjini book 5 1906.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

49 ധാടിപ്പെടുന്നതിരുവോണമഹോത്സവത്തിൽ മോടിയക്കുനല്കിയപുതുപ്പുടയൊന്നുതന്നെ കോടിയ്ക്കഹോസദൃമെന്നുനിനച്ചുപുത്ത നാടയക്കു 'കോടി'യിതിപേരുപറഞ്ഞിടുന്നു. 50 ഓണപ്പുടയ്ക്കുമലയാളിജനത്തിനെല്ലാം വേണംചരക്കുപലമാതിരിയെന്നമൂലം ഓണോത്സവംവസനവിക്രയശാലിമർത്ത്യ ശ്രേണിയ്ക്കുനല്ലകണിയായ് ചമയുന്നുകാണ്ക 51 നിസ്തൂല്യലക്ഷ്മിവദനത്തിനുചേർക്കുവാനായ് കസ്തൂരികൊണ്ടുകുറിയിട്ടുവിളങ്ങുമാർയ്യേ! വസ്തൃത്തിലുംപലതരംകുറിചേർത്തുലോക രത്യന്തലാഭമിതുകാലമണഞ്ഞിടുന്നു. 52 ചൊല്പൊങ്ങിടുന്നപരദേശിസമൂഹമേറ്റം കൊല്പേറുമാവണിയവിട്ടമഹാവ്രതത്തെ അല്പേതരോത്സവരസംവരുമാറനുഷ്ഠിച്ചുൾപ്പൂ തെളിഞ്ഞുവിലസുന്നുമഹാവിശേഷം 53 വട്ടംതികഞ്ഞഴകിൽവാവിലുദിച്ചുപൊങ്ങുംചട്ടറ്റതിങ്കൾതൊഴു'മിഡ്ഡലിദോശയപ്പം' ഇഷ്ടത്തൊടെന്നുമുതലാംപലഹാരമെല്ലാം തുഷ്ട്യാചമച്ചുപരദേശികൾതിന്നിടുന്നു 54 മാടോടുചേർച്ചകുറവേറ്റമിരിപ്പിടത്തിൽ കൂടുംപ്രകാരമൊരുവ്യദ്ധി,തിരക്കുതമ്മിൽ ചോടിന്നുറപ്പി,വയെഴുംപരദേശികൾക്കു മൂടുംകുചേ!രുചികരംപലഹാരമല്ലോ 55 തുഷ്ട്യാനിറച്ചുപലഹാരഗണങ്ങൾതിന്നു ശിഷ്ടാപയോജനയനേ!പരദേശിസംഘം പുഷ്ട്യാധനാദിവിഭവങ്ങൾതികഞ്ഞലോകർക്കിഷ്ടംനടിച്ചു കുതുകേനകൊടുത്തിടുന്നു 56 കൃഷ്ണാവതാരശുഭവാസരമായിടുന്ന കൃഷ്ണാഷ്ടമിതിഥിയിലുത്തമഭക്തവൃന്ദാ കൃഷ്ണാലയങ്ങളിലണഞ്ഞുപവാസപൂർവ്വം കൃഷ്ണാർച്ചനാദികൾകഴിച്ചുവസിച്ചിടുന്നു 57 താരാംഗിതന്നുടെശുഭോത്തമകീർത്തിചിത്ത താരിൽധരിച്ചുതരമോടുതടിച്ചഭക്ത്യാ താരാധിനാഥമുഖിചക്രധരാവതാര താരത്തിലിങ്ങുപവസിച്ചുവരുന്നുലോകം 58 ചൂടുള്ളിൽനിന്നൊഴിവതിന്നുനിജോത്തമാംഗേ ചൂടുന്നുനല്ലതുളസിദളമാംപ്രസാദം പാടുന്നുകൃഷ്ണചരിതങ്ങൾജനം,പുറത്താ യീടുന്നുരാഗനികരങ്ങളകത്തുനിന്നു 59 പാനാശനങ്ങളുമുറക്കവുമങ്ങുവിട്ടു മാനംനടിച്ചുചിലരീമഹിതവ്രതത്തിൽ സ്നാനാർച്ചനാന്നധനദാനജപാന്തരാത്മദ്ധ്യാനാദിചെയ്തിളകിടാതെവസിച്ചിടുന്നു 60 പെണ്ണുങ്ങളുംപെരിയകൗതുകമുള്ളൊരുണ്ണിക്കണ്ണന്റെകുഞ്ഞുകളിയോർത്തിളകുന്നഭക്ത്യാ ഉണ്ണാതെവിഷ്ണുഗുണനാമകഥാദിപാടി ത്തിണ്ണംരസേനഹരിസേവകൾചെയ്തിടുന്നു 61 വാർപ്പിൽപയോജധിയെന്നകണക്കുതീർത്ത പാല്പായസംപുതിയവെണ്ണവെളുത്തചോറ് അപ്പംതടിച്ചകദളിപഴമെന്നിതെല്ലാം അർപ്പിച്ചിടുന്നുഭഗവാനിഹഭക്തലോകം 62 പാപാന്ധകാരമകലുന്നതിനാജ്ജനങ്ങൾ ദീപാളിവെച്ചുഹരിതന്നടികുന്വിടുന്നു ശ്രീപൂണ്ടകൃഷ്ണനെഴുമമ്പലമഷ്ടഗന്ധധൂപങ്ങൾകൊണ്ടുസുരഭീകൃതമാക്കിടുന്നു 63 താരിൽപിറന്നതരുണിരമണന്നുചിത്ത താരിൽപ്രസാദമുളവാക്കുവതിന്നുവേണ്ടി ചാരുപ്രണിതസുമമാലകൊണ്ടുവെച്ചുഭൂരിപ്രസൂനമഹിതാർച്ചനചെയ്തിടുന്നു 64 അറ്റംവെടിഞ്ഞധികമോഹനസൽഗുണങ്ങൾ പറ്റത്തെളിഞ്ഞസകലാവയവങ്ങളോടെ തെറ്റെന്നുമിന്നുമഴകുള്ളമുരാരിതന്റെ ചുറ്റുംജനങ്ങൾചിതമോടുനടന്നിടുന്നു 65 മായാമനുഷ്യനുടെനല്ലവതാരകാല മായുള്ളപാതിനിശയിൽപതിരറ്റഭക്ത്യാ

കായാന്തരംഗപരിശുദ്ധികലർന്നുലോക രായാസമോടുഹരിചെയ്തിടുന്നു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/21&oldid=168942" എന്ന താളിൽനിന്ന് ശേഖരിച്ചത്