താൾ:Rasikaranjini book 5 1906.pdf/162

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ന്നതിനു അധികം പേർ ഉണ്ടാവുകയില്ല. ഈ ലേഖനകർത്താവിനു അതു അശക്യമാണെന്നു തീരുമാനം തന്നെ. അതനാൽ ഭാരതത്തിന്റെ സംഗതിയിൽ സ്ഥാലീപുലാകന്യായം തന്നെ സർവഥാ ശരണീകരണീയമായിത്തീർന്നിരിക്കുന്നു. പാചകന്മാർ നാലോ അഞ്ചോ പറ അരി കിടന്നു വേവുന്ന പാത്രത്തിൽനിന്നു ഒരു തവി അരി എടുത്തു അതിൽ നാലോ അഞ്ചോ എണ്ണത്തിന്റെ വേവു നോക്കിയാണല്ലോ പാത്രത്തിലെ അരിയുടെ മുഴുവനും പാകം നിശ്ചയിക്കുന്നതു്. ഈ ന്യായപ്രകാരം നോക്കിയതിൽ തർജ്ജമ മൂലത്തിനു അദ്യന്തം യോജിച്ചതും സ്വാംസ്യക്കുറവില്ലാത്തതും ആയിട്ടു കാണപ്പെട്ടിരിക്കുന്നു എന്നു സമ്മതിച്ചേതീതൂ. മൂലത്തിനുതന്നെ മിക്കഭാഗങ്ങളിലും പറയത്തക്കകാവ്യരസമൊന്നും ഇല്ലെങ്കിൽ അതിനു ഭാഷാന്തരകർത്താ ഉത്തരവാദിയല്ലല്ലോ. ​​എന്നാൽ അകൃത്രിമരമണീയങ്ങളായ പ്രകൃതി സിദ്ധചമൽക്കാരങ്ങളാൽ അലംകൃതങ്ങളായ പല ഭാഗങ്ങളും ഭാരതത്തിൽ ഉണ്ടു്. അതുകളുടെ തർജ്ജമയ്ക്കു ഒരു മാറ്റുകൂടി സ്വാരസ്യം കൂടുന്നതിനു വകയില്ലയോെന്നു ചോദിക്കാൻ ഭാവിക്കും മുമ്പു, രണ്ടു ഭാഷകളുടേയും ശക്തി താരതമ്യം, വൃത്താനുവൃത്ത വിവർത്തനം എന്നുള്ള കവിയുടെ പ്രതിജ്ഞ, ദ്രുതഗതി, ഗ്രന്ഥത്തിന്റ വലുപ്പം എന്ന പല പല സംഗതികളും ഒന്നു ചേർന്നുവന്നു ചോദ്യകർത്താവിന്റെ വാങ്മുദ്രണം ചെയ്തു കളയുന്നു. മൂലത്തിനു വ്യാഖ്യാനാപേക്ഷ ഉള്ളിടങ്ങളിലെല്ലാം ഭാഷാന്തരണത്തിനും അതുണ്ടംങ്കിൽ അതിനെ ഒരു വൈകല്യമായി ഗണിച്ചുകൂടല്ലോ.

കുഞ്ഞിക്കുട്ടൻ രാജാവിനു പദ്യനിർമ്മാണശക്തി ഒരു കൂടപ്പറവി ആണു്. ഇംഗ്ലീഷ് മഹാകവിയായ പോപ്പിന്റെ സംഗതിയിൽ പറയാം.അവിടേയ്ക്കു വേണമെങ്കിൽ ശ്ലോകത്തിൽ തന്നെ വെടി സംസ്കൃപാണ്ഡിത്യത്തെപ്പറ്റി ആലോചിക്കയാണെങ്കിൽ കൊടുങ്ങല്ലൂർ കോയിക്കലേ സ്തംഭങ്ങൾ പോലും സംസ്കൃതഭാഷാഭിജ്ഞങ്ങളാണെന്നു പ്രസിദ്ധമാകുന്നു. മലയാളഭാഷയുടെ ശുദ്ധിയെക്കുറിച്ചോ ചോദിപ്പാനില്ല.,മദ്ധ്യകേരളമായ കൊടുങ്ങല്ലൂർ ദേശത്തേ നടപ്പുഭാഷയെ ആണു് അത്യുത്തമമായി ഗണിച്ചിരിക്കുന്നതു. കവിക്കു ബാല്യസഹവാസം വെൺമണി പ്രഭൃതികളുമായിരുന്നു. ഇതെല്ലാം കൂടി ചേർത്തു നോക്കുമ്പോൾ ഭാരതതർജ്ജമയിൽ ഒരഭിപ്രായം പറയാൻതന്നെഅസ്താദൃശന്മാരുടെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/162&oldid=168922" എന്ന താളിൽനിന്ന് ശേഖരിച്ചത്