താൾ:Rasikaranjini book 5 1906.pdf/161

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പ്രകൃതാനുപ്രകൃതമായി വരുന്ന അനേകം ആനുഷാഗിക വിഷയങ്ങളെയെല്ലാം തള്ളിക്കളഞ്ഞു അനുസ്യൂതമായ കുരുപാണ്ഡവ കഥയെ മാത്രം അടിസ്ഥാനപ്പെടുത്തി വാലും തലയും ഇല്ലാത്ത ഏതാനും പദ്യങ്ങളെക്കൊണ്ടു ഒരു ഭാരതസംഗ്രഹം ഭാഷയിൽ ചെയ്തവകയ്ക്കു എഴുത്തച്ഛനെ നാം എത്രയോ കൊണ്ടാടുന്നു. ഇതേവരെ കൊണ്ടാടിയതൊന്നും പോരാ, ഇനി ചില സ്മാരകവും മറ്റും വേണം പോലും, ഈ സ്ഥിതിക്കു ഒരക്ഷരം പോലും വിടാതെ ആ ഗ്രന്ഥത്തെ ഭാഷയിൽ തീർത്ത കുഞ്ഞിക്കുട്ടൻ തമ്പുരാനെ കേരളീയർ ശിരസാവഹിച്ചാലും മതിയാകുമോ? കുറ്റമല്ല കാളിദാസൻ. പുരാണമിത്യേവ ന സാധു സർവം ന ചാപി കാവ്യം നവമത്യവദ്യം എന്ന് ആവലാധി പറയുന്നത്. ചക്രവാകിയ്ക്കു രാത്രയിൽ സംഗമം ഇല്ലെന്നുള്ളതുപോലെ കീർത്തി കാമിനിക്കും ഒരു ശാപമുണ്ട്. അവൾക്കു തന്റെ കാമുകന്റെ പിൽക്കാലമാണ യൗവനോല്ലസവും, വിലാസഭംഗികളും, സൗഭാഗ്യഭാഗ്യോദയവും എല്ലാം തികയുന്നത്. ഇതെന്തൊരു കഷ്ടമാണ്? വൈധവ്യം വന്നതിനു മേലാണോ സ്ത്രീകൾക്കു നല്ലകാലം വരേണ്ടത്? എഴുത്തച്ഛന്റെ സഹജീവികൾ അദ്ദേഹത്തെ ആക്ഷേപിക്കയും ഉപദ്രവിക്കയും ചെയ്തു. പൻഗാമികളായ നാം അദ്ദേഹത്തിന്റെ മാഹാത്മ്യം അറഞ്ഞു ഉചിതങ്ങളായ സ്മാരകങ്ങളെ പ്രതിഷ്ടിക്കാൻ ഉദ്ദ്യോഗിച്ചു വരുന്നു. അതിനാൽ ആധുനികന്മാർ ഭാഷാമഹാഭാരതത്തെ വേണ്ടുംവണ്ണം ആദരിച്ചില്ലെങ്കിലും തമ്പുരാനു ലേശം കുണ്ഠിതത്തിന് അവകാശമില്ല. അവിടുത്തെ ഭാരതവിവർത്തനകീർത്തിലത ഇപ്പോള് അങ്കുരിച്ചതേ ഉള്ളല്ലോ, കാലക്രമത്തിൽ അതു ശാഖോപശാഖമായിപ്പടർന്നു കേരളം ആസകലം വ്യാപിച്ചുകൊള്ളും.

ഗ്രന്ഥകർത്താവു ഭാഷാന്തരം പൂർത്തിചെയ്തു തീർത്തിരിക്കുന്നുവെങ്കിലും സമഗ്രമായ പുസ്തകം അച്ചടിച്ചു പ്രസിദ്ധം ചെയ്തുകഴിഞ്ഞിട്ടില്ലാത്ത ഈ ഘട്ടത്തിൽ തർജ്ജമയെക്കുറിച്ചു അഭിപ്രായംപറവാൻ പുറപ്പെടുന്നതു അനുചിതമാകുന്നു. അല്ലെങ്കിൽ ഈ ഗ്രന്ഥത്തിന്റെ സംഗതിയിൽ അങ്ങനെ ആലോചിപ്പാനുമില്ല. പരിപൂർണ്ണമായ പുസ്തകം കൈവശം കിട്ടിയിരുന്നു എന്നുവരികിലും അതുമുഴുവൻ ഒരാവൃത്തി വായിച്ചു ഗുണദോഷനിരൂപണംചെയ്യു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/161&oldid=168921" എന്ന താളിൽനിന്ന് ശേഖരിച്ചത്