താൾ:Rasikaranjini book 5 1906.pdf/154

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിയമം സിദ്ധിപ്പാനിടവന്നുവെന്നു മാത്രമല്ല ജ്യോതിശ്ചക്രത്തിന്റെ അരങ്ങൾ അല്ലെങ്കിൽ പല്ലുകപോലെയിരിക്കുന്ന മേല്പറഞ്ഞ ഭങ്ങൾ (അല്ലെങ്കിൽ നക്ഷത്രങ്ങൾ) ഇരുപത്തേഴാണന്നു തീർച്ചപ്പെടുത്തുകയും അതോടുകൂടിത്തന്നെ ചന്ദ്രന്റെ ഒരു ഭൂപ്രദക്ഷിണസമയത്തനിന്നു ജ്യോതിശ്ചക്രത്തിന്ന് ഒരു തിരിച്ചിൽ തിരിവാൻ ഇത്ര സമയം വേണമെന്നു സിദ്ധിക്കുകയും ആ സമയത്തെ ഒരു നാക്ഷത്രമാനദിനമെന്നു കല്പിക്കുകയും ചെയ്തിരിക്കുന്നു. ഇങ്ങിനെ ഓരോദിവസത്തിലും ചന്ദ്രനോടടുത്തു കാണുന്ന നക്ഷത്രങ്ങളെ അടിസ്ഥാനമാക്കി കല്പിച്ചിരിക്കുന്ന ഓരോ നക്ഷത്രമാനദിനത്തിന്നും അശ്വിനിദേവന്മാർ മുതലായ ചില ദേവന്മാരെ കല്പിച്ച് ആ ദേവതമാരുടെ നാമധേയത്തെതന്നെ ആവക നക്ഷത്രങ്ങൾക്കും നിർദേശിക്കുകയും ചെയ്തിട്ടാണ് അശ്വിനി അല്ലെങ്കിൽ അശ്വതി മുതലായ നാക്ഷത്രദിനങ്ങളുടെ സങ്കല്പം ഉണ്ടായിത്തീർന്നിട്ടുള്ളത്. ഇതുവരെപ്പറഞ്ഞിട്ടുള്ളതിൽനിന്നു സൌരം, ചാന്ദ്രം, നാക്ഷത്രം, ഇങ്ങിനെ മൂന്നു ദിനമാനങ്ങൾ ഉണ്ടെന്നും അവയിൽവെച്ച് സമയദൈർഘ്യം എറ്റവും കൂടുന്നടു സൗരദിനത്തിന്നും എറ്റവും കുറയുന്നതു നക്ഷത്രദിനത്തിന്നുമാണെന്നും സിദ്ധിച്ചുവല്ലോ. ഈ മൂന്നുവിധ ദിനമാനങ്ങളെക്കൊണ്ടും മാസസംവത്സരാദികല്പനം ചെയ്തുവരാറുണ്ടെങ്കിലും ചാന്ദ്ര, നാക്ഷത്രങ്ങളെ ഹിന്തുക്കൾ അവരുടെ ശ്രൗതസ്മാർത്താദികളായ ചില കർമ്മങ്ങളിൽ സ്വീകരിക്കാറുള്ളതല്ലാതെ മറ്റുള്ള ലോകവ്യവഹാരങ്ങളിൽ മിക്കതും സൗരമാനത്തെത്തന്നെയാകുന്നു അധികം ഉപയോഗിച്ചു വരുന്നത്. എന്നാൽ മഹമ്മദീയർ ചാന്ദ്രമാനത്തെ അവരുടെ കർമ്മാനുഷ്ടാനങ്ങളിലും ലോകകാര്യങ്ങളിലും പ്രത്യേകം സ്വീകരിച്ചുവരുന്നുണ്ടെന്നു അഭിമാനിക്കാറുണ്ടെങ്കിലും സകല ജനങ്ങളും ഒരുപോലെ പ്രത്യക്ഷാനുഭവങ്കൊൺു സമ്മതിച്ചു വരുന്നതായ സൗരമാനത്തെ ആശ്രയിച്ചിട്ടാകുന്നു അവരുടേയും കാര്യവശാലുള്ള നില എന്നാരും സമ്മതിക്കുന്നതാണ്.

ഇനി മാസം, ഋതു, സംവത്സരം മുതലായവയിലുള്ള കല്പനത്തിനുള്ള അവലംബം എന്താണെന്നാലോചിക്കാം. ഭൂതലവാസികളായ നമുക്കും നമ്മുടെ ചുറ്റുമുള്ള ഇതര സൃഷ്ടികൾക്കും ഓരോരിയ്ക്കൽ സംഭവിച്ചുവരുന്ന പ്രധാനമായിട്ടുള്ള ചില ബാഹ്യാവസ്ഥാഭേദ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/154&oldid=168913" എന്ന താളിൽനിന്ന് ശേഖരിച്ചത്