താൾ:Rasikaranjini book 5 1906.pdf/153

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നാൽ ആ വഴിക്ക് അവയുടെ ചലനകാലത്തിന്റെ സൂക്ഷ്മമായ കണക്കു തിട്ടപ്പെടുത്തുകയും അങ്ങിനെ ആ അഞ്ചു ഗോളങ്ങളെപ്പറ്റ അറിയുവാനിടവരികയും ചെയ്തു. അതിന്റെ ശേഷം മേൽപ്പറയപ്പെട്ട ഓരോ സൗരദിനങ്ങൾക്കും - ഈ ഏഴു ഗോളങ്ങളിൽ ഓരോന്നിനെ അധിഷ്ടാനദേവതകളാക്കി കല്പിച്ച ഓരോ ദിവസങ്ങൾക്കും - ഞായർ, തിങ്കൾ, എന്നിങ്ങനെ അതാതു ഗോളങ്ങളുടെ പേരുകളെ സങ്കല്പിക്കുകയും ചെയ്തു. ഇങ്ങിനെയാകുന്നു ഇപ്പോൾ നാം വ്യഹരിച്ചുവരുന്ന ആഴ്ചകൾ അല്ലെങ്കിൽ വാരങ്ങൾ എന്നു സങ്കല്പമുണ്ടായിട്ടുള്ളത്. മുൻവിവരിച്ചിരിക്കുന്നപ്രകാരം ചന്ദ്രന്റെ ഒരു ഭൂപ്രദക്ഷിണകാലത്തിൽ ദിവസംപ്രതി ചന്ദ്രനോടടുത്തു ചില തേജഃകണങ്ങളെ നിയമേന കണ്ടുവരികയാൽ അവയുടെ സ്ഥിതി എങ്ങിനെയെന്നറിവാനായിട്ടുണ്ടായ പ്രയത്നത്തിന്റെ ഫലമായി അവയിൽ ഓരോന്നും ചന്ദ്രാദികളെപ്പോലെ പ്രത്യേക ഗതിഭേദത്തോടുകൂടിയവയല്ലെന്നും ഒരു ചക്രത്തിന്റെ അരങ്ങൾ (അല്ലെങ്കിൽ പല്ലുകൾ) പോലെ ഒരു ക്ലിപ്തമായ ദൂരത്തിൽ സ്ഥിതിചെയ്യുന്നവയാണെന്നും കണ്ടുപിടിയ്ക്കുകയും ചെയ്തു. ആ തേജഃകണങ്ങൾക്ക (ഭാനിക്കുന്നവ ശോഭിക്കുന്നവ എന്നർത്ഥമായ) ഭങ്ങൾ എന്നും അവയുടെ സമുദായത്തിന്ന 'ഭഗണം' അല്ലെങ്കിൽ ജ്യോതിശ്ചക്രം എന്നു പേരുകൊടുക്കുകയും ആ ജ്യോതിശ്ചക്രത്തിന്ന് ഒന്നായിട്ടൊരു ഗതി (ചലനം) ഉണ്ടെന്നും, ആ ചലനത്തിന്നു വേണ്ടുന്ന സമയം എകദേശം ചന്ദ്രന്റെ ഒരു ഭൂപ്രദക്ഷിണകാലത്തേക്കാൾ അല്പം കുറവാണെന്നും മനസ്സിലാക്കുകയും ചെയ്തു.

അതിനാൽ എല്ലായ്പോഴും ഭൂപ്രദക്ഷിണം ശീലിക്കുന്നതായ ചന്ദ്രൻ തന്റെ ഒരു പ്രദക്ഷിണം കഴിച്ചു പുറപ്പെട്ട സ്ഥലത്തെത്തുമ്പോഴെക്കു ജ്യോതിശ്ചക്രം അതിന്റെ ഒരു പ്രദക്ഷിണം കഴിച്ചു കുറച്ചുകൂടി കടന്നുപോന്നതിനാൽ ഓരോ ദിവസത്തിലും ചന്ദ്രനോടടുത്തു കാണുന്ന നക്ഷത്രം അല്ലെങ്കിൽ 'ഭം' മറ്റൊന്നായി കാണപ്പെടുന്നു എങ്കിലും ഈ മാറ്റത്തിന്നു ഒരു പ്രത്യേക നിയമവും കണക്കും ഉള്ളതുകൊണ്ടു ചന്ദ്രന്റെ ഓരോ പ്രദക്ഷിണത്തിലും പതിവായി ഇന്നിന്ന നക്ഷത്രങ്ങൾ ചന്ദ്രനോടടുത്തുണ്ടായിരിക്കുന്നതാണെന്നൊരു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/153&oldid=168912" എന്ന താളിൽനിന്ന് ശേഖരിച്ചത്