താൾ:Rasikaranjini book 5 1906.pdf/143

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

                                     രസികരഞ്ജിനി \


മംഗളം.

മന്ത്രംകൊണ്ടന്തണന്മാർക്കുടയോരുനിധിയായ്പന്തിരണ്ടായിരിക്കും യന്ത്രംകൊണ്ടഞ്ചുമാഠുംവികൃതികൾപലതായ്ത്തന്നിലൊന്നായിരിക്കും തന്ത്രംകൊണ്ടേതുമെത്താത്തവധിയിലിരുലുംകാലചക്രംതിരിക്കും യന്ത്രത്തിൻചില്ലടപ്പാംദിനമണിഭഗവാൻനിങ്ങളെക്കാത്തിരിക്കും. എ.കൃഷ്ണനെമ്പ്രാന്തിരി കാലപരിമാണങ്ങൾ

കാലം എന്നതു ലോകത്തിലുള്ള സകലജനസമുദായത്താലും അംഗീകരിക്കപ്പെട്ടിരിക്കുന്ന ഒരു പദാർത്ഥമാകുന്നു. അതു നമ്മുടെ ചക്ഷുരാദീന്ദ്രിയങ്ങൾക്കു വിഷയമല്ലാത്തതും അദ്യന്തഹീനമായിട്ടുള്ളതും ആണെങ്കിലും അതിന്നു നമ്മുടെ സകല വ്യവഹാരങ്ങളിലും ഒഴിച്ചുകൂടാത്തതായ ഒരു സംബന്ധമുള്ളതുകൊണ്ടാകുന്നു അതിനെ ഒരു പദാർത്ഥമായി ഗണിക്കുന്നത്. ഇതുപോലെ 'ദിക്ക്' മുതലായ അതീന്ദ്രയങ്ങളായ വേറെ ചില പദാർത്ഥങ്ങളേയും വ്യവഹാരസൌകർയ്യത്തിനുവേണ്ടി നാം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/143&oldid=168901" എന്ന താളിൽനിന്ന് ശേഖരിച്ചത്