താൾ:Rasikaranjini book 3 1904.pdf/718

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അഭിപ്രായങ്ങൾ ൧. രസികരഞ്ജിനിക്ക പ്രായത്തിന്നു തക്കവണ്ണം പ്രൌഢതയും ആസ്വാദ്യതയും വർദ്ധിച്ചു വരുന്നതായി കാണുന്നതിൽ സന്തോഷിക്കുന്നു.

                                                                                                                                    മലയാളമനോരമ.

൨. ക്രമത്തിലും യോഗ്യതയിലും നടക്കുന്ന ഈ മാസിക കേരള കുടുംബത്തിലെ സമുദായസ്വത്തായിട്ടു തീരുമെന്നും വിദ്യാസമ്പന്നനമാരുടെ സഹായം കൊണ്ട് ഈ മാസിക യഥാർത്തിൽ രസികരഞ്ജിയായിതന്നെ വളരുമെന്നും ഞങ്ങൾ വിശ്വസിക്കുന്നു.

                                                                                                                                    കേരളസഞ്ചാരി.

൩.. വിദ്യാർത്ഥികൾക്കും രാജാവിന്നും ന്യായധിപനും ഗൃഹസ്ഥനും കവിതക്കാരനും എന്നുവേണ്ട മാസികരസികന്മാർക്കെല്ലാവർക്കം വായിച്ചു രസിക്കേമ്ട മാസിക ഇതൊന്നു മാത്രമെ ഉള്ളു. . . .ഉൽകൃ,്ട പരീക്ഷാ വിജയികളായി കേരളത്തിലുള്ള എല്ലാ മാന്യേന്മാരു ഇതിലേക്ക് ലേഖന സഹായം ചെയ്യുന്നുണ്ടെന്നതു വളരെ ആശ്വാസജനകമെന്ന്. ഓരോ ലക്കങ്ങളും ഒന്നിനോടൊന്നു കടിപിടിക്കുവാനെന്നു തോന്നുവണ്ണം മേന്മയെ പ്രാപിച്ചുവരുന്നതുപോലെതന്നെ ഓരോ ലക്കങ്ങളിലും ചേർത്തുവരുന്ന വിഷയങ്ങളും അഹമഹമികയാ കണ്ടുവരുന്നത് ഈ മാസികക്കുള്ള പ്രത്യേകം ഒരു വിശേഷഗുണമാകുന്നു.

                                                                                                                                  വിദ്യാഭിവർദ്ധിനി.

൪. ഇതുക്രമേണ തന്റെ നാധേയത്തേ ഉത്തരോത്തരം അന്വർത്ഥമാക്കി വരുന്നതിൽ ഞങ്ങൾ വളരെ സന്തോഷിക്കുന്നു . . . "രസികരഞ്ജിനിയായിട്ടുതന്നെയാണ് പ്രകാശിക്കുന്നത്.

                                                                                                                                   സുഭാഷിണി.

൫. വായിച്ചു ഗ്രഹിക്കത്തക്കതും രസിക്കത്തക്കതും ആയ അനവധി ഉപന്യാസങ്ങൾ പ്രസിദ്ധ ചെയ്തുവരുന്ന മാസിക 'രസികരഞ്ജി'യാണെന്ന് ഉറപ്പായി പറയുന്നതിൽ ഞങ്ങൾ മടിക്കുന്നില്ല.

                                                                                                                                    സത്യാവദി. 

൬. നല്ല എഴുത്തുകാർ സഹായിക്കാനുണ്ടെങ്കിൽ പത്രത്തേയൊ മാസികയേയൊ നന്നാക്കാനെന്താ പ്രയാസം.

                                                                                                                                സുജനാനന്ദിനി.

൭.രസികരഞ്ജിനി പ്രായം ചെല്ലും തോറും നല്ല സ്ഥിതിയെ പ്രാപിച്ചുവരുന്നതായി കാണുന്നതിന്മേൽ ഞങ്ങൾ സന്തോഷിക്കുന്നു.

                                                                                                                                 കേരളമിത്രം.

൮. ഇതു പ്രൌഡങ്ങളായ ഗദ്യപദ്യകൃതികളെകൊണ്ട് ഉപർയ്യുപരി വിജയ പദത്തെ പ്രാപിച്ചു കാണുന്നതിൽ ഞങ്ങൾ നിർവ്യാജമായ സന്തോഷമാണുള്ളത്.

സത്യനാദം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/718&oldid=168793" എന്ന താളിൽനിന്ന് ശേഖരിച്ചത്