താൾ:Rasikaranjini book 3 1904.pdf/704

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം൧] ചണ്ഡാളൻ 691

ത് എന്നു നിങ്ങൾ അറിയുന്നില്ല. ഞാൻ സ്നേഹിക്കുന്നപോലെതന്നെ നിങ്ങൾ എ ന്നെയും സ്നേഹിക്കുന്നുണ്ടൊ? നിങ്ങൾ വാസ്തവം പറഞ്ഞാൽ കൊള്ളാം.

പ്രഭോ,ഞാൻ ലോകപരിചയം കുുറഞ്ഞവളാണ്. ഈലോകത്തിലുള്ള കൃത്രി

മങ്ങളപ്പറ്റി എനിക്ക വളരെ കുറച്ചെ അറിവുള്ളു.അതിനാൽ നിങ്ങളുടെ ആമ രവോടുകൂടിയുള്ള എന്റെ നേരയുള്ള അളിനിവേശം എന്റെ മനസ്സിൽ ദൃഢമായി പതിഞ്ഞിരിക്കുന്നു എന്ന സംഗതിയെ നിങ്ങളിൽനിന്നു മറച്ചുവെക്കുന്നതിന്നു ഞാൻ യാതൊരു കാരണവും കാണുന്നില്ല എന്നാൽ നിങ്ങളുടെ അഭിനിവേശം എപ്പോൾ ആദരഹീനമായി ഭവിക്കുന്നുവൊ, ആ ക്ഷണം തന്നെ എനിക്ക നിങ്ങളിലുള്ള ബഹു മതിയും ഇല്ലാതാവുന്നതാണെന്നു ഞാൻ തീർച്ചയായും പറയുന്നു ബഹുമതിയോടുകൂ ടാത്തതായ ഒരു സ്ത്രീയുടെ പ്രേമം നിസ്സാരമായിട്ടുള്ളതാണല്ലൊ. യാഹിലെ,എന്റെ പ്രേമഭാജനമായ ഒരുവളെ ഞാൻ മാനിക്കില്ലെന്നു നിങ്ങൾ ക്കു വിചാരിക്കാൻ വഴിയില്ല. എനിക്കു നിങ്ങളിലുള്ള ഗാഢാനുരാഗത്തിന്നു എന്റെ ജീവഹാനിവരേയും ഒരു കറച്ചിൽ വരുന്നതല്ല. എന്നാൽ സമുദായകല്പിതങ്ങളായ ചില പ്രതിബന്ധംനിമിത്തം___എന്നു പറഞ്ഞു പിന്നെ പറവാൻ ആയാൾ സംശയി ച്ചു. കോമളയായ യാഹിലയുടെ മുഖം കോപംനിമിത്തം ചുകന്നു. യാഹില പറഞ്ഞു; പറയാനുള്ളതു മുഴുവൻ പറഞ്ഞാലും എന്തിനു സംശയിക്കു ന്നു. പറയാനുള്ളതു മുഴുവനും ഞാൻ കേൾക്കട്ടെ. നമ്മൾ തമ്മിലുള്ള അനുരാഗത്തെ പ്രദർശിപ്പിച്ചതിന്റെശേഷം നാം അന്യോന്യം യാതൊരു കാർയ്യവും മറച്ചുവെക്കുന്നതു യോഗ്യമല്ല. യാഹിലെ, നിങ്ങൾ ന്യായരഹിതമായി പറയുകയില്ലെന്നാണ് എന്റെ വിശ്വാ സം. നിർവ്യാജമായ പരസ്പരാനുരാഗപ്രദർശനശേഷം നമ്മൾ തമ്മിൽ അവിശ്വസം ഉണ്ടാകരുത്. നിങ്ങൾ പറയജാതിയിൽ ജനിച്ചവളാണ് എന്നുള്ള ഏകസംഗതി കൊണ്ടുതന്നെ എനിക്ക് നിങ്ങളെ എന്റെ ഭാർയ്യയാക്കാൻ നിർവ്വഹമില്ലെന്നു, മഹാമ നസ്തയായ നിങ്ങൾക്കു ഞാൻ പറയാതെതന്നെ അറിയാവുന്നതണെലിലൊ. ഞാൻ അങ്ങനെ ചെയ്താൽ എന്റെ സ്വദേശിയാന്മാർ എന്നെ അവമാനിക്കും. നിങ്ങൾ, അവരുടെ ഭാർയ്യമാരുടേയും പുത്രികളുടേയും പരിഹാസത്തിന്നും പാത്രമാവും. ഇന്ദ്ര പദം ലഭിക്കുമെന്നാൽകൂടി നിങ്ങൾക്കു അങ്ങനെയുള്ള ഒരു അവമാനത്തിന്നു ഞാൻ എടവരുത്തുന്നതുല്ല. ലൌകികസമ്പ്രദായപ്രകാരമുള്ള ബന്ധംകൂടാതെ ,നമ്മുടെ ഹൃദ യസന്മേളനത്തിന്നു യാതൊരു തടസ്സവുമില്ലെല്ലൊ. ഈ വിധമംണെങ്കിൽ, നമു ക്ക അന്യോന്യം പ്രമത്തോടുകൂടെ ഒന്നിച്ചു താമസിക്കാം നമ്മുടെ പ്രേമത്തിന്നു കാലപ്പഴക്കംകൊണ്ടു യാതൊരു ഹാനിയും വരുന്നതല്ല. അതിനാൽ ഞാൻ പറയുന്ന ത് എന്തെന്നാൽ, നമ്മൾ തമ്മിൽ ലൌകികചാരപ്രകാരം വിവാഹം ചെയ്യാൻ പാ ടില്ലാത്ത സ്ഥിതിക്കു, നിങ്ങൾ എന്റെ ഉപപത്നിയായിരിക്കേണമെന്നാണ്. ഇതെല്ലാം യാഹില മൌനമായിട്ടു കേട്ടുകൊണ്ടിരുന്നു. അവളുടെ മുഖത്തു ഒരു

തുള്ളി ചൊരപോലും ഉണ്ടായുരുന്നില്ല. അവളുടെ അധരദലങ്ങൾ പാണ്ഡുരവർണ്ണ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/704&oldid=168778" എന്ന താളിൽനിന്ന് ശേഖരിച്ചത്