താൾ:Rasikaranjini book 3 1904.pdf/688

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൧൨ ] മനുഷ്യർ വാനരന്മാരുടെ സന്തതികളാകുന്നുവോ? 675

മനുഷ്യർ വാനരന്മാരുടെ സന്തതികളാകുന്നുവോ?

ഇംഗ്ലീഷുഭാഷ പഠിക്കുന്നതോടുകുടി അനേകം

പുതിയമകങ്ങളെ അറിയുവാൻ നമുക്കിടവരു ന്നു. ഇംഗ്ലീഷുകാർ ഏറ്റവും പരിഷ്കൃതന്മാരാ കയാൽ അവരുടെ മതങ്ങൾ ശരിയായിരിക്കേ ണമെന്ന് ഈ നാട്ടിലെ വിദ്യാർത്ഥികൾക്കു പ ലപ്പോഴും തോന്നാറുണ്ട്. ഈ തോന്നൽ എ ത്രതന്നെ സ്വഭാവികമായിരുന്നാലും അതിൽ മ റഞ്ഞുകിടക്കുന്ന അബദ്ധത്തെയും അതിനാലു ണ്ടായേക്കാവുന്ന ദോഷങ്ങളെയും വിദ്യാർത്ഥിക ളെ ഗ്രഹിപ്പിക്കുന്നതു ഒരു നല്ല കാർയ്യമാകുന്നു. ഏതെങ്കിലും ഒരു മതത്തിന്റെ നൂതനത അത് സത്യമാണെന്നു തെളിയിക്കുന്നില്ല. നമ്മുടെ ഇ തുവരേയുള്ള അറിവിന്നൊ വിശ്വാസങ്ങൾക്കൊ എതിരായ മതങ്ങ ളേയൊ വാദങ്ങളേയൊകുറിച്ചു നാം വായിക്കുകയൊ കേൾക്കയോ ചെയ്താൽ, പഴയവിശ്വാസങ്ങളെ പരിത്യജിക്കുവാൻ മതിയായ ന്യായമുണ്ടെന്നു കാണാത്തപക്ഷം, പുതിയ വിശ്വാസങ്ങളേയൊ വാദങ്ങളേയൊ അറിഞ്ഞു എന്നുള്ളേടത്തോളംമാത്രമേ നമ്മുടെ മ നസ്സിൽ റിക്കാർട്ടാക്കാവൂ. ഇത് അത്ര വിശേഷിച്ചു പറയേണ്ടുന്ന ഒരു കാർയ്യമാണൊ, സ്വതസിദ്ധമായ വചനമല്ലേ , എന്നു പക്ഷെ ചോദിച്ചേക്കാം . എന്നാൽ ഈ നാട്ടിലെ ഇംഗ്ലീഷുവിദ്യാർത്ഥികളു ‌ടെ ഇടയിൽ മേൽപറഞ്ഞ തത്വബോധത്തിന്റെ അഭാവംനിമി ത്തം ചിലപ്പോൾ വലിയ ദോഷങ്ങൾക്ക് ഇടവരുന്നുണ്ടന്നാണ് എനിക്കു തോന്നുന്നത്. ഇംഗ്ലീഷു കുറെ പഠിക്കുമ്പോൾ തങ്ങളുടെ പുർവ്വവിശ്വാസങ്ങളുടെ മതങ്ങളും തെറ്റായിട്ടുള്ളവയാണെന്നും ഇംഗ്ലീ ഷുഭാഷയിൽ തങ്ങൾ വായിക്കുന്ന പുതിയമതങ്ങളല്ലെ ശരിയെന്നും

വിദ്യാർത്ഥികൾ ധരിച്ച് അബദ്ധമാകുന്നത് അസാധാരണമല്ല. ന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/688&oldid=168760" എന്ന താളിൽനിന്ന് ശേഖരിച്ചത്