താൾ:Rasikaranjini book 3 1904.pdf/664

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൧൨ ] മലയാളികളുടെ വിവാഹം 651

കൾക്കും പറയത്തക്ക പകർച്ചകൾ ഉണ്ടാകുന്നില്ല. ഭർത്താവിന്റെ സ്വത്ത് അവന്റെയും ഭാർയ്യയുടെ സ്വത്ത് അവളുടെയും അധീന ത്തിൽനിന്നു വിടുന്നില്ല.പുത്രന്മാർക്കു പിതൃസ്വത്തിന്മേൽ അവ കാശം കിട്ടുന്നില്ല.

 റോമന്മാരുടെ ഇടയിൽ വിവാഹംകൊണ്ടു ഭർത്തൃസ്വത്തിന്മേൽ

ഭാർയ്യക്കും ഭാർയ്യാസ്വത്തിന്മേൽ ഭർത്താവിന്നും സർവസാധാരണമായി അവകാശം സിദ്ധിച്ചിരുന്നില്ല. ഭർത്താവിന്റെ അധികാരത്തിൽ പെടാതെ ഭാർയ്യ സ്വതന്ത്രയായിരിക്കത്തക്കവിധത്തിൽ ഒരുവക വി വാഹം റോമന്മാർ അംഗീകരിച്ചിരുന്നു. എങ്കിലും ഈ വിവാഹത്തി നു യാതൊരു നീചത്വവും കല്പിക്കപ്പെട്ടിരുന്നില്ല. ക്രിസ്തുമതത്തി ന്റെ പ്രചാരത്തോടുകൂടി ഈ മാതിരി വിവാഹം ക്രമേണ നിഷി ദ്ധമായിത്തീർന്നുവെന്നേയുളളു. ഇതു നോക്കുമ്പോൾ നമ്മുടെ വി വാഹത്തിനുളള ഈ ന്യുനതയ്ക്കു അഭൂതപൂർവത്വം കല്പിച്ചുകൂട.

  ഈ ന്യുനതയ്ക്കു പ്രത്യേകമായി ഹേതുക്കളില്ലാതില്ല. മരുമക്ക

ത്തായംകൊണ്ട്, ഭാർയ്ക്കു ജനനകുഡുംത്തിന്മേലവകാശമുള്ളതി നാൽ ഭർത്തൃസ്വത്തിന്മേൽ അവകാശം അനുവദിയ്ക്ക സന്ദർഭം പൂർവകാലങ്ങളിൽ ഉണ്ടായിരുന്നില്ല. പുത്രന്മാരുടെ നിലയും അ പ്രകാരംതന്നെ. എന്നാൽ കാലാന്തരംകൊണ്ട്, മരുമക്കത്തായത്ത റവാടുകൾ കാരണവന്റെ പൂണ്ണാധികാരത്തിൽ വന്നുപെടുകയും, ഭാർയ്യാഭർത്താക്കാന്മാരുടെ സഹവസത്തിന്നു സ്ഥൈർയ്യവും ദാർഢ്യവും വർദ്ധിക്കുകയും ചെയ്യുന്നതിനൽ, വിവാഹബന്ധത്തിന്റെ പൂർണ്ണ തയ്ക്ക അത്യാവശ്യമായി വേണ്ടിയിരിക്കുന്ന ഈ ഉപകരണണംകൂടി ആ ഗ്രഹണിയമായിത്തീർന്നിരിക്കുന്നു നാഞ്ചിനാട്ടു വെളളാളമാരും തിരുവിതാംകൂർ സംസ്ഥാനത്തു ചിലപ്രദേശങ്ങളിലുളള ഈഴവരും ഈ വസ്തുത ഗ്രഹിച്ചിട്ടുളളവരാകയാൽ, അവരുടെ ഇടയിൽ ഭാർയ്യ യ്ക്കും പുത്രന്മാക്കും ഏതാനും അവകാശങ്ങൾ അനുവദിക്കപ്പെട്ടിട്ടു ണ്ട്. ഈ ആചാരത്തിന്റെ പ്രാബല്യം നീതിന്യായക്കോർട്ടുകാരം ആദരിച്ചുവരുന്നു. മരുമക്കത്തായക്കാരായ ഇതരവർഗ്ഗക്കാർക്കും ഈ

വിധമെന്തെങ്കിലും ഒരവകാശാ നിയമപ്രകാരം സിദ്ധിക്കുന്നപക്ഷം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/664&oldid=168734" എന്ന താളിൽനിന്ന് ശേഖരിച്ചത്