താൾ:Rasikaranjini book 3 1904.pdf/628

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ബോധംവന്നഭൂതം 629

ണ്ടിയും വന്നു. രണ്ടായാലും ഇനി താമസിക്കേണ്ട.

  ആനന്ദത്തിന്നാകപ്പാടെ മനസ്സിന്നു സുഖക്കേടു തുടങ്ങി. പണ്ടത്തിന്റെ സംശയം തീർക്കുവാനായി മുത്തി ഓരോരുത്തരോടു പ്രത്യേകം ചോദിച്ചുതുടങ്ങി. രാജവീഥികളിലുള്ള മേടകളെപ്പറ്റി വർണ്ണിച്ച് ആനന്ദത്തിന്റെ കണ്ഠിതാ കളവാൻ മിതലിയാർ ശ്രമിച്ചുതുടങ്ങി. പാതക്കിരു പുറത്തും  വരിവരിയായി കിടക്കുന്ന വണ്ടികൾ കണ്ടുതുടങ്ങി. ദീപാവലി അടുത്തടുത്തു പ്രകഗാശിച്ചുതുടങ്ങി. ജനങ്ങൾ ടിക്കറ്റു കിട്ടാതെ നാടകക്കാരെ ചീത്തപറഞ്ഞു മടക്കിത്തുടങ്ങി. നാടകശാലയുടെ  പുരോഭംഗം കണ്ടുതുടങ്ങി. മുതലിയാരേയും മറ്റും ഉപചരിച്ച് വണ്ടിയിൽ നിന്നും  ഇറക്കികൊണ്ടുപോയിത്തുടങ്ങി. ആനന്ദത്തങ്കമനന്തപ്രഭുവുക്കു അംഗുലീയംവിട്ടു വന്ദിക്കുന്നേൻ'എന്നുള്ള മധുരസ്വരം ആനന്ദം കേട്ടുതുടങ്ങി. ഒരു പിച്ചക്കാരന്റെ വേഷം  രംഗത്തിൽ കണ്ടുതുടങ്ങി. നാടകശാലയിൽ  ചെന്നപ്പോൾ കഥയും വെളിപ്പെട്ടുതുടങ്ങി. 
 പിച്ചക്കാരന്റെ പാട്ടും പാർട്ടും നിർത്തി. കല്യാണപ്പിച്ച കൊടുങ്കൊ മഹാജനങ്കളെ 'എന്നുപറഞ്ഞു ഓരോരുത്തരോടു സമ്മാനം വാങ്ങി ആനന്ദത്തിന്റെ അരികെ ചെന്നുനിന്നു. 'മഹാലക്ഷ്മി! അന്തമോതിരത്തെ തിരുമ്പിക്കൊടുത്ത്  ആനന്ദത്തങ്കമായിരുങ്കൊ' എന്ന:പേക്ഷിച്ചു  കൈനീട്ടി, 'ഇവനാണ് പിച്ചക്കാരനെങ്കിൽ ആ മോതിരം തിരിയെക്കൊടുത്തേക്കു 'എന്നു മുതലിയാർ പറഞ്ഞതിനെ മൂത്താരും സമ്മതിച്ചു. 'ഗ്രഹപ്പിഴ തീരട്ടെ മോതിരം മേടിച്ചോ'എന്നു മുത്തിയും അനുവദിച്ചു. പെരിയമ്മാൾ നരിയമ്മ, ചെറിയമ്മ ചിരിയമ്മ' എന്നു തുള്ളിച്ചാടി മോതിരവും കൊണ്ടു പിച്ചക്കാരൻ പോയി. 

നാടകം ക്രമേണ കൊഴുത്തു തുടങ്ങി. ആനന്ദത്തിനു പണ്ടങ്ങൾകൊടുത്ത ദാസി പാടിക്കൊണ്ട് രംഗത്തിൽ പ്രവേശിച്ചു. മുതലിയാർ ചെന്നു ദാസിയെ അരികിലണച്ചു നിർത്തിക്കൊണ്ട് 'മഹാപ്രഭു കെ ,രാത്മു ​ എം.എ അവർകൾ എന്റെ ഈ കുട്ടിയെ പാണീഗ്രഹണം ചെയ്പാൻ നിശ്ചയിക്കുകയും , ആ മംഗളകർമ്മം ഈ മു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/628&oldid=168694" എന്ന താളിൽനിന്ന് ശേഖരിച്ചത്