താൾ:Rasikaranjini book 3 1904.pdf/627

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

128 രസികരജഞിനി

രത്നം - ഇംഗ്ളീഷ് മോടിക്ക് ആഭരണം വിരോധമാണെന്നായിരിക്കാം. ഞാനും ഇംഗ്ളീഷ് പഠിക്കുന്നുണ്ട്. പക്ഷേ പണ്ടം വേണ്ടെന്നായിട്ടല്ല. ആഭരണം അധികം േണമെന്നാഗ്രഹമുള്ളവർ അതു കേട്ടാൽ മടിക്കുന്നത് പിശുക്കാണെന്ന് പറയാം.

ആനന്ദം - പരിഹാസം നന്നായി. എന്നാൽ അമ്മ പറയുന്നത്  പോലെ അത്ര വളരെ ഒന്നും ഇനിക്കില്ല. ഉള്ളതു ഞാൻ കൊണ്ടുവന്നിട്ടുമില്ല.
ദാസി -ഒഴികഴിവു നന്നായില്ല. പണ്ടങ്ങൾ  ഇവിടെയുണ്ട് എന്നു പറഞ്ഞു ഒരു ചെറിയ പെട്ടി ആനന്ദത്തിന്റെ മുമ്പിൽ വെച്ചു. അതിലുള്ള ആഭരണങ്ങൾ പുറത്തെടുത്തു. 

മുത്തി - ഇതെന്തൊരഭുതം! ഇതെല്ലാം ആനന്ദത്തിന്റെ ആഭരണമാണെന്നുതന്നെതോന്നും. ബങ്കിവഴിയായി കണ്ടംകുടുങ്ങിക്കയച്ച പണ്ടങ്ങളും പെട്ടിയും കണ്ടപ്പോൾ ആനന്ദം ദാസിയുടെ മുഖത്ത് ഒരു പ്രത്യേകദൃഷ്ടിയോടുകൂടെ 'നിങ്ങൾ മുതലിയാരുടെ മകളല്ലെ 'എന്നു ചോദിച്ചു.

ദാസി - അതു വളരെ വിസ്തരിപ്പാനുണ്ട്. പോവാനും വൈകി. തല്കാലം എന്നെ ഒരു ദാസിയാണെന്നുമാത്രം കരുതിയാൽ മതി. പിച്ചക്കാരന്റെ പാട്ടു ആനന്ദത്തിനോർമ്മ വന്നു. ആഭരണത്തിന്റെ കാര്യം അമ്മ അറിയാതെ കഴിപ്പാവേണ്ടി ദാസിയൊട് , 'ഞങ്ങൾ അച്ഛനൊന്നിച്ച് വന്നുകൊള്ളാം 'എന്നുപറഞ്ഞ് ദാസിയെ അയച്ചു. പണ്ടത്തെപ്പറ്റി മുത്തിയോടു ഒന്നും പറയാതെ കഴിപ്പാനായി 'അച്ഛനെവിടെ ' എന്നു ചോദിച്ച് താഴത്തേക്കിറങ്ങി. പണ്ടപ്പെട്ടിയും കൊണ്ടു പിന്നാലെ മുത്തിയും പുറപ്പെട്ടു. തളത്തിൽ മുതലിയാരും മൂത്താരും പിച്ചക്കാരന്റെ മോതിരം കൊടുക്കാഞ്ഞിട്ടോ?അതിലുള്ള പുരുഷഛായ ഒരു നാടകക്കാരന്റേതാണ്. അയാളെ അന്വേഷിച്ച് പിടിക്കാം. വ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/627&oldid=168693" എന്ന താളിൽനിന്ന് ശേഖരിച്ചത്