താൾ:Rasikaranjini book 3 1904.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അഹിംസ ലക്കം ൨ അഹിംസ 61 രീരങ്കൊണ്ടുള്ള ഹിംസയാണ് ക്ഷണത്തിൽ വലിയ ഫലം കാണി ക്കുന്നത്. കുട്ടികൾ തമ്മിത്തല്ലുന്നതു മുതൽ വലിയ ഭയങ്കരയു ദ്ധംവരേയുള്ളതും, കൊതുകടിച്ചാൽ തച്ചുകൊല്ലുന്നതു തുടങ്ങിഅനേ കം ജന്തുക്കളെ ഹിംസിക്കുന്നതും മററും ഈ ഹിംസയിലുൾപ്പെട്ടതാ ണല്ലോ. ഇതിനെ ഹിംസിക്കുന്നവരിൽവെച്ചു പ്രധാനസ്ഥാനം കൊടുക്കേണ്ടതു കേവലം ഹിംസാവിഹാരികളായനായാട്ടുകാർക്കാ ണെന്നു തോന്നുന്നു. എന്തിനധികം വിസ്തരിക്കുന്നു. ശരീരങ്കൊണ്ടു ഹിംസ ചെയ്യാത്തവരും നമ്മുടെ മനുഷ്യവർഗ്ഗത്തിൽ, എന്നുവേണ്ടാ ചരാചരജീവജാലങ്ങളിൽത്തന്നെ, വളരെ ചുരുക്കമേ ഉള്ളൂ എന്നു തന്നെ പറയാം.

    ഈവിധം മൂന്നു തരത്തിലുള്ള ഹിംസയും ചെയ്യാതെ കഴിച്ചു

കൂട്ടുന്നതാണ് ആദ്യത്തെനിലയിലുള്ള 'അഹിംസ' എന്നാതാണ് നാം മനസിലാക്കേണ്ടത്. മറിച്ച്, മനസ്സുകൊണ്ടും വാക്കുകൊണ്ടും ശ രീരംകൊണ്ടും അന്യന്മാർക്കും തനിക്കും സന്തോഷം കൊടുക്കുകയാകു ന്നു രണ്ടാമത്തെ നിലയിലുള്ള അഹിംസ എന്നും ധരിച്ചിരിക്കേ​ണ്ട താണ്.

    മനസ്സുകൊണ്ട് എല്ലാവർക്കും സന്തോഷം സിദ്ധിപ്പാൻ പ്രാ

ർത്ഥിക്കുക, അതിലേക്കുവേണ്ടുന്ന മാർഗ്ഗങ്ങളാലോചിക്കുക, ഐഹി കമായും പാരത്രികമായുമുള്ള ആ ആനന്ദാനുഭവത്തിന്നു പ്രതിബ ന്ധകങ്ങൾക്കു പരിഹാരം പർയ്യാലോചിക്കുക ഈവകയാകുന്നു രണ്ടാ മത്തെ മാനസികമായ അഹിംസ പറയുന്നത്.

   സർവ്വസുഖപ്രദങ്ങളായ ആശീർവാദങ്ങൾ, ഉപദേശങ്ങൾ, വ്യ

സനങ്ങളിൽ സാന്ത്വനവാക്കുകൾ,തത്വജ്ഞാനവിവരണങ്ങൾ, ധ ർമ്മശാസ്ത്രോപദേശങ്ങൾ, സംശയംവരുന്നേടത്തു തക്കതായ സമാ ധാനങ്ങൾ ഈവകയാണ് രണ്ടാമത്തെ നിലയിലുള്ള വാചികമായ അഹിംസയുടെ വകഭേദങ്ങൾ.

  ഇങ്ങിനെ ശരീരംകൊണ്ടും പരപ്രീതികൊടുക്കുന്ന പ്രവൃത്തി

കൾ പലതുമുണ്ടല്ലോ. വിശന്നു വലഞ്ഞുവരുന്നവന്നു ചോറുകൊ

ടുക്കുക, എന്നുവേണ്ട സങ്കടപ്പെട്ടു കുഴങ്ങുന്നവർക്കു സങ്കടനിവൃത്തി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/62&oldid=168685" എന്ന താളിൽനിന്ന് ശേഖരിച്ചത്