താൾ:Rasikaranjini book 3 1904.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

62 രാസികരഞ്ജിനി [പുസ്തകം ൩ വരുത്തിക്കൊടുക്കുക ഇങ്ങിനെ സുഖപ്രദങ്ങളായ ദൈഹികകൃത്യ ങ്ങൾ മുഴുവനും രണ്ടാംനിലക്കുള്ള ശാരിരകാഹിംസകളാകുന്നു.

   ഇപ്രകാരമുള്ള അഹിംസയാണ് യോഗീശ്വരന്മാർ ആരംഭം  

മുതൽ അവസാനംവരെ ശീലിച്ചു സിദ്ധിവരുത്തുന്നത്. അഹിം സാസിദ്ധിവന്നിട്ടുള്ള മഹായോഗികളുടെ സന്നിധിയിൽച്ചെന്നാൽ വിശേഷജ്ഞാനമില്ലാത്ത ക്രൂരദുഷ്ടജന്തുക്കൾപോലും സഹജവിരോ ധമുള്ള മററുജീവികളേക്കൂടി ഉപദ്രവിക്കാതെ കേവലം ശാന്തനില യിലായിത്തീരുമെന്നും മനസ്സിൽ ആനന്ദം അനുഭവിച്ചുകൊള്ളുമെ ന്നും മററുമത്രേ യോഗശാസ്ത്രജ്ഞന്മാർ യുക്തിയുക്തമാംവണ്ണം പ്രതി പാദിച്ചു സാധിച്ചിരിക്കുന്നത്. അതിതപസ്വിയായിരുന്ന ആഴു വാഞ്ചേരി അച്ഛൻ തമ്പ്രാക്കളുടെ തേവാരം കഴിഞ്ഞാൽ ആ നൈ വേദ്യച്ചോറും പൂച്ചയും എലിയുംകൂടി ഒന്നിച്ചുവന്നു തിന്നിരുന്നു എ ന്നും മററും വൃദ്ധന്മാർ സ്വാനുഭവത്തോടുകൂടി പറഞ്ഞുകേട്ടിട്ടുണ്ട്. അങ്ങിനെ ആ ജന്തുക്കൾക്കും ശാന്തത സിദ്ധിച്ചിട്ടുണ്ടെങ്കിൽ അത് ആമഹർഷികൽപ്പനായ അച്ഛൻ തമ്പ്രാക്കളുടെ അഹിംസാസിദ്ധിയു ടെ മാഹാത്മ്യമാണെന്നു നിസ്സാശനം പറയാവുന്നതാകുന്നു.

   എന്നാൽ രണ്ടുവകുപ്പായി  വേർതിരിക്കപ്പെട്ടിട്ടുള്ളവിധം മേൽ

പറഞ്ഞ അഹിംസയുടെ പരിപൂർണ്ണനില സാക്ഷാൽ ജഗദീശ്വര ന്നുപോലും സാധിപ്പാൻ അസാധ്യമാണോ എന്നുകൂടി സംശയിക്ക ത്തക്ക സ്ഥിതിയിലാണ് ലോകം നിലനിന്നുപോരുന്നത് എന്നത്രെ ലോകതന്ത്രജ്ഞന്മാരായ ചിലരുടെ അഭിപ്രായം, ആയത് ഏറ ക്കുറേ വാസ്തവമല്ലെന്നില്ല. ലോകത്തിൽക്കാണുന്ന സകലചരാ ചരജീവജാലങ്ങളും പരസ്പരം ഹിംസിച്ചുകൊണ്ടാണ് ഉപജീവിച്ചു പോരുന്നത്. 'ഒരു ജീവിയുടെ ജീവൻകൊണ്ടല്ലാതെ മററൊരു ജീ വി ജീവിക്കയില്ല' എന്നുകൂടി ചില തത്വശാസ്ത്രജ്ഞന്മാർ സിദ്ധാ ന്തിക്കുന്നു. ഒരു ജന്തു നററൊരു ജന്തുവിനെത്തിന്നുങ്കൊണ്ടു പ്രാണ ധാരണ ചെയ്തുവരുന്നതു പകഷിമൃഗാദിതിർയ്യഗ്യോനികളുടെ ഇട യിൽ സർവപ്രത്യക്ഷമായ നടപ്പാണല്ലോ. മനുഷ്യവർഗ്ഗത്തിലും മാം

സഭുക്കുകളായ ജനങ്ങളാണ് അധികമുള്ളത്. ,അഹിംസ' ശീലി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/63&oldid=168696" എന്ന താളിൽനിന്ന് ശേഖരിച്ചത്