താൾ:Rasikaranjini book 3 1904.pdf/577

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഗോളത്തിന്റെ വലിപ്പത്തിന്റെ അനിവാര്യമായ ഫലമാണന്നു സ്പഷ്ടമാവുന്നു. ഭൂഗോളചരിത്രത്തിന്റെ പ്രാക്തനകാലങ്ങളിൽ നാം സഞ്ചരിക്കുന്ന പക്ഷാ, അന്ന് അത് ഒരു ചെറിയ സൂര്യബിംബം തന്നെയായിരുന്നു എന്നും, അതിന്റെ വ്യോമമണ്ഡലം ഉഷ്ണവും അഗ്നിമയവുമായ ലോഹവാതകങ്ങളാൽ നിബിഡമായിരുന്നു എന്നും ഈ വാതകം ക്രമേണ ഘനീഭവിച്ചു ലോഹവർഷങ്ങൾ ഉണ്ടാവുകയും ആ ലോഹശകലങ്ങൾ ഉഷ്ണമായഭൂതലത്തിൽ വീണ ഉടൻ പുനശ്ച വാതകമായിത്തീരുകയും ചെയ്തുവന്നിരുന്നു എന്നും കാണാമായിരുന്നു. ഭൂതലത്തിന് ചൂടു കുറഞ്ഞ ക്രമത്തിന് ഈ ലോഹങ്ങൾ ഘനീഭവിച്ച് തറയിൽ തന്നെ അടിഞ്ഞുകിടക്കയും, വൃക്ഷങ്ങൾക്കും ജന്തുക്കൾക്കും ജീവസന്ധാരണം ചെയ്യത്തക്കവിധം ആയിത്തീരുകയും ചെയൂഎന്നും ഭൂഗർഭശാസ്ത്രം പ്രതിപാദിക്കുന്നു. അക്കാലം മുതൽ ഈ വ്യോമമണ്ഡലത്തിന് ഇപ്പോഴത്തെപ്പോലെ തെളിവും നൈർമ്മല്യവുമുണ്ടായിരിക്കണം. ഇതിനു ലക്ഷ്യാ ശാസ്ത്രീയദൃഷ്ട്യാ ഏറ്റവും പിരാതനമായ സൈലൂറിയൻ കാലത്തു കണ്ണുള്ള ഒരു മാതിരി മത്സ്യം (Tricobites) ജീവിച്ചിരുന്നതായി കാണുന്നതാകുന്നു. അപ്പോൾ ഇപ്പോഴത്തെപ്പോലെ വെളിച്ചം സമുദ്രങ്ങളിൽകൂടി പ്രവേശിക്കുന്നതായി ഊഹിക്കേണ്ടിയിരിക്കുന്നു. വ്യോമമണ്ഡലത്തിന് ഇപ്പോഴത്തെ തെളിവുണ്ടായിരുന്നില്ലങ്കിൽ അത് അസാദ്ധ്യമത്രെ. ഇപ്പോഴത്തേതിൽ കൂടുതലായി ആവിയും ഇംഗാലാമ്ലവിമുണ്ടായിരുന്നിരിക്കാം. ഈ ഇംഗാലാമ്ല തന്നെയായിരിക്കണം പിന്നീടുള്ള കാലങ്ങളിൽ ഘനീഭവിച്ച കൽക്കരിഘനികളിലും ചുണ്ണാന്വുപീറകളിലും അടിഞ്ഞുകിടക്കുന്നത്.

ആദ്കാലങ്ങളിൽ ഭൂഃഗോളാ പഴുത്തിരുന്നതുകൊണ്ട് അതിന്റെ ചുറ്റുമുള്ള വ്യോമമണ്ഡലം ചൂടുപിടിച്ചിരുന്നു എങ്കിലും പിന്നെ പിന്നെ തറയ്ക്ക് ഇപ്പോൾ ഒന്വതുകോടി മുപ്പത് ലക്ഷം നാഴിക ദൂരത്തിരിക്കുന്ന സൂര്യന്റെ കിരണങ്ങളിൽ നിന്ന് ഉഷ്ണം സന്വാതിക്കേണ്ടതായിത്തീർന്നിരിക്കുന്നു. സൂര്യരശ്മികൊണ്ടു വ്യോമമണ്ഡലം ഇപ്പോൾ ചുറ്റുമുള്ള ശൂന്യാകാശത്തെക്കാൾ ൫​00










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/577&oldid=168666" എന്ന താളിൽനിന്ന് ശേഖരിച്ചത്