താൾ:Rasikaranjini book 3 1904.pdf/576

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വർഷകാലങ്ങളിൽ അതിന്റെ ധ്രുവദേശങ്ങളിൽ മഞ്ഞ് ഉറയുന്നതി നും മാത്രം ഉണ്ടായിരിക്കാം. അതിന്റെ നിർജ്ജലങ്ങളായ മദ്ധ്യപ്ര ദേശങ്ങൾ ധ്രുവദേശങ്ങളിൽ നിന്നും ചില തോടുകളാൽ നനയ്ക്കപ്പെ ട്ടിരിക്കുന്നതായി മിസ്റ്റർ ലൗവ്വൽ മുതലായ പണ്ഡിതന്മാർ അഭി പ്രായപ്പെടുന്നു. നമ്മുടെ ചന്ദ്രബിംബം ഒരു ചെറിയ ഗോളത്തി നു എത്താവുന്ന അവസ്ഥയുടെ പരമകാഷ്ടയെ പ്രാപിച്ചിരിക്കുന്നു. അതിൽ വാതകാശമാട്ടെ ജലാംശമാകട്ടെ ഇല്ലാ; എല്ലാം ഘനപ ദാർത്ഥമായിരിക്കുന്നു. അതിനുണ്ടായുരുന്ന ജലാംശനെല്ലാം സ്ഥൂലം കൃതിയായ അതിന്റെ ബിംബത്തിൽ വലിഞ്ഞുപോകയും വാതക രൂപമായിരുന്നതെല്ലാം ആകർഷണശക്തിക്ക് അഗോചരമാക്കത്തക്ക വിധം ശൂന്യാകാശത്തിൽ സംക്രമിച്ചുപോകുയും ചെയ്തിരിക്കുന്നു.

   ഓരോ ഗോളത്തിന്റെയും താൽക്കാലികാവസ്ഥ, അതിലുള്ള

വാതകങ്ങൾ ആദ്യം ഏതാനും വാതകരൂപമായും ഏതാനും ജല രൂപമായും, ഏതാനും ഘനരൂപമായും പരിണമിക്കുന്ന ക്രമത്തെ അനുസരിച്ചിരിക്കും. ഓരോ ഗോളവും തണുക്കുന്ന ക്രമത്തിന് ഈ ഭേദഗതികഉണ്ടാകും. ഒരു ഗോളം എത്രയും വതുതാകുന്നോ, ത ണുക്കുന്നതിന് അത് അത്രയും താമസിക്കും. ഒരു ഗോളം ചന്ദ്രമ ണ്ഡലത്തെപ്പോലെ വാതകമയമായും ജലമായുനുള്ള ആവരണത്തെ നിശ്ശേഷം ത്യജിക്കുകയും നമ്മുടെ ഭൂഗോളത്തെപ്പോലെ അവയെ സം ഗ്രഹിക്കുകയും ചെയ്യുന്നത് അതിലുള്ള വാതകമയങ്ങളായ അണുക്ക ളെ ആകർഷണത്താൽ സംഭരിക്കുന്നതിന് അതിനുള്ള ശക്തിക്ക് അ നുരൂപമായിരിക്കും. ഈ ആകർഷണശക്തി ആ ഗോളത്തിന്റെ വലു പ്പത്തെ അപേക്ഷിച്ചിരിക്കുന്നു. അതുകൊണ്ടു നമ്മുടെ ഭൂഗോളത്തിന് വ്യോമമണ്ഡലമായ ആവരണം നിശേഷം നശിച്ചുപോകയില്ല. അതിലുള്ള ഹൈഡ്രോജ(ജലജനവാതകം) മുതലായ ഘനം കുറഞ്ഞ വാതകങ്ങൾ ക്രമേണ ശൂന്യാകാശത്തിൽ സംക്രമിച്ചു പോയേക്കാം. 578

നമ്മുടെ വ്യോമമണ്ഡലം ശ്വാസോച്ഛ്വാസത്തിന് അനുരൂപമായിരിക്കുന്നതിനെക്കുറിച്ച് ആശ്ചര്യം തോന്നാമെങ്കിലും അതു ഭൂ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/576&oldid=168665" എന്ന താളിൽനിന്ന് ശേഖരിച്ചത്